ADVERTISEMENT

കടലിനെ അതേപടി പകർത്തി കടൽത്തീരത്തൊരു വീട്. വീടിന്റ ചുമരിൽ കടലുണ്ട്, തിരയുണ്ട്, തിരണ്ടിയുണ്ട്, വള്ളമുണ്ട്, മത്സ്യത്തൊഴിലാളിയുണ്ട്. കാസർകോട് കസബ ബീച്ചിലെ മത്സ്യത്തൊഴിലാളി കുടുംബം ശിശുപാലന്റെയും സുമിത്രയുടെയും വീടിന്റെ ചുമരിലാണ് കടലിനെ അതേപടി പകർത്തിയിരിക്കുന്നത്. 10 വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബമാണ് ശിശുപാലന്റെത്. ഈയിടെയാണ് ഭൂരഹിതർക്കുള്ള സർക്കാരിന്റെ ഭവന പദ്ധതിയിൽ അനുവദിച്ച 3 സെന്റ് ഭൂമിയിൽ പുതിയ വീട് പണിതത്.  

2

വീട് പണിതപ്പോൾ അതിൽ അന്നം തരുന്ന കടലിനെയും ഉൾപ്പെടുത്തണമെന്ന മോഹമാണ് കടൽ വീടൊരുക്കിയതിനു പിന്നിൽ. കൊച്ചി സ്വദേശി സച്ചിൻ സാംസൺ, സഹായി കോട്ടയം സ്വദേശി അഭിജിത്ത് ആചാര്യ എന്നിവർ ചേർന്ന് രണ്ടാഴ്ച കൊണ്ടാണ് വീടിന്റെ നാലു ഭാഗത്തെ ചുമരിലും ചിത്രങ്ങൾ വരച്ചു തീർത്തത്.  

ആകാശത്തേക്കു പറന്നു പോകുന്ന കടൽ കാക്കകൾ, തിരണ്ടി , കടലിൽ നിന്നു പവിഴവും മുത്തുമായി എത്തുന്ന മത്സ്യത്തൊഴിലാളി, ഒഴിവു സമയത്ത് മീ ചെസ് കളിക്കുന്ന തൊഴിലാളികൾ തുടങ്ങി ജീവൻ തുളുമ്പുന്ന ദൃശ്യങ്ങൾ. ഗൃഹനാഥൻ ശിശുപാലനും മകനും ചിത്രത്തിലെ കഥാപാത്രമാണ്. 

വിഡിയോ-   ജിബിൻ ചെമ്പോല

Engish  Summary- House Painted on Ocean Theme; Fisherman House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com