ADVERTISEMENT

ഒരു ദിവസം ഒരു വീട്ടിലെ ഒരു പണികളും നടക്കാതെ ഇരുന്നാല്‍ എന്താകും സ്ഥിതി? അടുക്കളയിലെ പാത്രങ്ങള്‍ കഴുകാതെയും , വീട് അടിച്ചു വാരാതെയും തുണി അലക്കാതെയുമെല്ലാം കിടന്നാല്‍ എന്താകും അവസ്ഥ? ഇങ്ങനെ ഒരു വീട്ടമ്മയുടെ വില അറിയണമെങ്കില്‍ ഒരു ദിവസം വീട്ടിലെ സകലപണികളും നടക്കാതെ വരണം എന്ന് പറയുന്നത് എത്ര ശരിയാണെന്ന് കാണിച്ചു തരികയാണ് മിസ് പോട്കിന്‍ എന്ന വീട്ടമ്മ.
വീട്ടില്‍ സ്ഥിരമായി ചെയ്തിരുന്ന എല്ലാ പണികളും മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചുകൊണ്ടാണ് ഈ വീട്ടമ്മ എന്ത് സംഭവിക്കും എന്ന് കണ്ടറിയാന്‍ ഒരു ശ്രമം നടത്തിയത്. ഈ അനുഭവം ഇവര്‍ ട്വിറ്ററില്‍ കുറിച്ചതോടെയാണ് സംഭവം വൈറലായത്.

ഭർത്താവിനോടാണ് ഇക്കാര്യത്തില്‍ ഇവര്‍ ബെറ്റ് വെച്ചത്. മൂന്നു ദിവസം ആരും വീട്ടിലെ ഒരു പണിയും ചെയ്യാതെ ഇരുന്നാല്‍ എങ്ങനെയുണ്ടാകും എന്ന് കണ്ടറിയാന്‍ തന്നെയായിരുന്നു പോട്കിന്റെ തീരുമാനം. ആദ്യ ദിവസം തന്നെ സിങ്കില്‍ പാത്രങ്ങള്‍ കുന്നുകൂടി തുടങ്ങി. അളക്കാനുള്ള തുണികള്‍ അവിടെയിടെയായി കുമിഞ്ഞു കൂടി.

മൂന്നാം ദിവസം ഭര്‍ത്താവ് പാത്രങ്ങളെല്ലാം ഡിഷ് വാഷറില്‍ ഇട്ടു. പക്ഷേ അതിന്റെ സ്വിച് ഓണ്‍ ആകാന്‍ പോലും കക്ഷിക്ക് അറിയില്ല എന്നതാണ് വാസ്തവം. എന്നാൽ വൈകുന്നേരമായപ്പോള്‍ കപ്പുകളോ സ്പൂണുകളോ വെറെ ഇല്ലാത്തതിനാൽ അയാൾ തന്നെ അത്  കഴുകി വയ്ക്കുന്നതു യുവതി വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്.


വീട്ടമ്മ ജോലി ചെയ്യാതെ ഇരുന്നതോടെ വീട് മുഴുവന്‍ അലങ്കോലമായി മാറാന്‍ തുടങ്ങി. ഒരു സ്പൂണോ, ഗ്ലാസ്സോ പോലും എടുക്കാന്‍ ഇല്ലാത്ത അവസ്ഥ. തന്റെ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും പോട്കിന്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ' സ്നേഹം കൊണ്ടാണ് വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. സ്‌നേഹം ക്ഷമയാണെങ്കിലും 14 മണിക്കൂര്‍ വരെയൊക്കെ ജോലി ചെയ്താല്‍ ആ സ്‌നേഹം അത്ര രസകരമാവില്ല...' - പോട്കിന്‍ കുറിച്ചു.

എന്തായാലും ഈ വീട്ടമ്മയുടെ വീഡിയോയും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കഴിഞ്ഞു. ഒപ്പം തങ്ങളും ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു ചില സ്ത്രീകള്‍. 

English Summary- HouseWife Stops Chores- Women Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com