ADVERTISEMENT

അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയ കമല ഹാരിസ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് രാഷ്ട്രീയമോ നയതന്ത്ര ഇടപെടലുകളോ കൊണ്ടല്ല. മറിച്ച്, ആഗ്രഹിച്ചു സ്വന്തമാക്കിയ വീടിന്റെ വിൽപനയിലൂടെയാണ്. അമേരിക്കൻ വിപണി ഉയർന്നിരിക്കുന്ന സമയത്ത് 56 കാരിയായ കമല ഹാരിസ് തന്റെ ദീർഘകാലവസതിയായ സാൻ ഫ്രാൻസിസ്കോയിലെ വീട് അടുത്തിടയ്ക്ക്  799,000 ഡോളറിന് വിറ്റു. എന്നുവച്ചാൽ ഏകദേശം 5.95 കോടി രൂപ.

 2004 ൽ 489,000 ഡോളറിന് ആണ് അവർ ഈ വീട് സ്വന്തമാക്കിയത്.

 

1998 ൽ നിർമ്മിച്ച ഈ വസതി ഏറെ കോംപാക്റ്റബിൾ ആയ ഒന്നാണ്.  ഒരു കിടപ്പുമുറി, രണ്ട് കുളിമുറി, ലിവിങ്  എന്നിവയടക്കം  1,069 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്.  ഒരു ഹോം ഓഫീസ്, കിച്ചൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

kamala-home-living

 

kalama-home-bed

ഒരു ബുട്ടീക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെന്റിനെ സൗത്ത് മാർക്കറ്റ് ‌പ്രദേശത്തെ ഒരു “മനോഹരമായ സങ്കേതം” എന്നാണ് പൊതുവെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

 

ഗാരേജ് പാർക്കിംഗ് സംവിധാനങ്ങളും കൊണ്ടോ എന്ന ഈ കെട്ടിടത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കെട്ടിടത്തിന് പുതിയ മേൽക്കൂര, ഗാരേജ് വാതിൽ, ഇന്റർകോം തുടങ്ങിയ സംവിധാനങ്ങൾ പിടിപ്പിച്ചിരുന്നു. കമല ഹാരിസിന്റെ നിരവധി പ്രോപ്പർട്ടികളിൽ ഒന്ന് മാത്രമാണിത്. നിലവിൽ, വാഷിംഗ്ടൺ ഡിസിയിൽ മറ്റൊരു കോണ്ടോയും ലൊസാഞ്ചലസിൽ ഒരു വീടും ഉണ്ട്.

 

പുറമെ ഇന്ന് നോക്കിയാൽ അത്ര ആകർഷകമായി തോന്നില്ലെങ്കിലും അകത്തേക്കെത്തിയാൽ ഏറെ ആകർഷകമാണ് ഈ വീട്. ലിവിംഗ് റൂമിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചൻ ആണ് പ്രധാന ആകർഷണം.  ഫുള്ളി ഫർണിഷ്ഡ് ഡൈനിംഗ്, ലിവിംഗ് ഏരിയകൾ, ഓപ്പൺ ബാൽക്കണി എന്നിവ പ്രത്യേക ശ്രദ്ധ നേടുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com