ADVERTISEMENT

കെട്ടിടനിർമ്മാണത്തിലെ ഒരു അദ്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് മയാമി നഗരം. 1049 അടി ഉയരമുള്ള 100 നിലകളുള്ള വമ്പൻ ആഡംബരസൗധമാണ് വൽഡോർഫ് അസ്റ്റോറിയ റസിഡൻസസ് എന്ന പേരിൽ മയാമിയിൽ നിർമിക്കപ്പെടുന്നത്. പണി പൂർത്തിയാകുമ്പോൾ ന്യൂയോർക്കിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാകുമിത്.

രൂപകൽപനയിലെ വ്യത്യസ്തത തന്നെയാണ് വൽഡോർഫ് അസ്റ്റോറിയ റസിഡൻസസിന്റെ കാര്യത്തിൽ എടുത്തുപറയേണ്ടത്. ഒൻപത് ഗ്ലാസ് ക്യൂബുകൾ ഒന്നിനുമുകളിലൊന്നായി അടുക്കിയ ആകൃതിയിലാണ് കെട്ടിടം നിർമിക്കപ്പെടുന്നത്. 360 സ്വകാര്യ റസിഡൻസുകളാണ് കെട്ടിടത്തിൽ ഒരുങ്ങുന്നത്. ഏറ്റവും പുതിയ സ്മാർട്ട് ഹോം സാങ്കേതികവിദ്യകൾ   ഉൾക്കൊള്ളിച്ചുകൊണ്ടാവും വീടുകൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ഉപയോക്താക്കൾക്ക് കെട്ടിടത്തിലെ വിവിധ സൗകര്യങ്ങൾ  ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകമായ മൊബൈൽ ആപ്ലിക്കേഷനും  വികസിപ്പിക്കുന്നുണ്ട്.

miami-tower-aerial

ഒരു മില്യൻ ഡോളർ (ഏഴുകോടി 45 ലക്ഷം രൂപ) മുതലാണ് വീടുകളുടെ വില ആരംഭിക്കുന്നത്.സീഗർ സോറസ് ആർക്കിടെക്റ്റ്സ് എന്ന കമ്പനിയാണ് രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ യഥാർത്ഥത്തിലുള്ള ഉയരത്തേക്കാൾ കൂടുതൽ തോന്നിപ്പിക്കാൻ പ്രത്യേക ആകൃതി സഹായിക്കുമെന്ന് നിർമാതാക്കൾ പറയുന്നു.

miami-tower-vie

വീടുകൾക്കു പുറമേ 205 ഗസ്റ്റ്റൂമുകളും സ്യൂട്ടുകളുമുള്ള ഒരു ഫൈസ്റ്റാർ ഹോട്ടലും കെട്ടിടത്തിൽ ഉണ്ടാകും. റിസോർട്ടുകളിലേതിന്  സമാനമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കിയ പൂൾ ഡെക്ക്, സ്പാ, ഫിറ്റ്നസ് സെന്റർ, ബോർഡ് റൂമുകൾ, ഇൻഡോറിലും  ഔട്ട്ഡോറിലുമായി പരിപാടികൾ സംഘടിപ്പിക്കാനുള്ള പ്രത്യേക ഇടങ്ങൾ, പീകോക്ക് ആല്ലി എന്നപേരിൽ ഒരു റസ്റ്റോറന്റ് എന്നിവയും കെട്ടിടത്തിൽ ഒരുങ്ങുന്നുണ്ട്.  ലോകഭൂപടത്തിൽ മയാമിക്കുള്ള പ്രാധാന്യം എടുത്തുകാട്ടുന്ന ഒന്നാവും ഈ നിർമിതി എന്ന് നിർമാതാക്കൾ പറയുന്നു. 2022 ലാണ് നിർമാണം ആരംഭിക്കുന്നത്.

English summary- Miami Tallet Building to Rise; Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com