ADVERTISEMENT

ഒരുകാലത്ത് ടർക്കിയിലെ ഏറ്റവും തിരക്കുള്ള റിസോർട്ട് എന്ന് പേരുകേട്ട ഇടാമായിരുന്നു ഹോളിഡേ ഏരിയ എക്കോ ഡ്രീം ക്ലബ് റിസോർട്ട് .  ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാനാവാത്ത കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരുന്നത്. കേട്ടാൽ കണ്ണുതള്ളുന്ന മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ട ഈ വമ്പൻ ആഡംബര റിസോർട്ട് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ്. 

ശതകോടീശ്വരനായ ഒരു ജർമ്മൻ സ്വദേശി തന്റെ  കാമുകിക്കായി നിർമ്മിച്ചതാണ് ഈ ആഢംബര റിസോർട്ട്. ടർക്കി സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായ ഇദ്ദേഹം അവൾക്കുള്ള സമ്മാനമായി 3.6 ബില്യൺ പൗണ്ട് (35,000 കോടി രൂപ ) മുടക്കി റിസോർട്ട് പണികഴിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനു മുൻപ് വരെ ആയിരക്കണക്കിന് ആളുകൾ സന്ദർശിച്ചിരുന്ന സ്ഥലമാണിത്. 

abandoned-resort-view

എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം ഇവരുടെ പ്രണയം പരാജയപ്പെട്ടതോടെ ഒരു ബിസിനസ്സുകാരൻ റിസോർട്ട് സ്വന്തമാക്കി. റിസോർട്ട് നവീകരിക്കുന്നതിനായി വലിയ തുക അദ്ദേഹം ലോണെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ലോൺ തിരിച്ചടയ്ക്കാനാവാതെ അദ്ദേഹം പിന്നീട് നാടുവിട്ടു. അതിനുശേഷം ഇദ്ദേഹത്തിന്റെ പിൻ തലമുറക്കാർ തമ്മിൽ റിസോർട്ടിനെച്ചൊല്ലി തർക്കം ഉടലെടുത്തു. അങ്ങനെ 2014 മുതൽ  റിസോർട്ടിന്റെ പ്രവർത്തനം നിലച്ചു. എന്നാൽ ഇപ്പോഴും നൂറുകണക്കിനാളുകൾ അടച്ചുപൂട്ടപ്പെട്ട റിസോർട്ട് കാണുന്നതിനു മാത്രമായി എത്താറുണ്ട്. 

abandoned-resort-monkey

ഓരോ നിർമ്മിതിയിലും വ്യത്യസ്തത പുലർത്തികൊണ്ടാണ് റിസോർട്ട്  പണിക്കഴിച്ചിരിക്കുന്നത്. സാധാരണ റിസോർട്ടുകളിൽ താമസ സൗകര്യങ്ങളും സ്വിമ്മിങ് പൂളുകളും മാത്രമാണുള്ളതെങ്കിൽ എക്കോ ഡ്രീമിൽ എത്തുന്നവരെ ആകർഷിക്കാൻ നോഹയുടെ പേടകംവരെ ഒരുക്കിയിരുന്നു. പരിപാടികൾ നടത്തുന്നതിനായി തുറസ്സായി ഒരുക്കിയ സ്റ്റേജും, ഏറുമാടങ്ങളുമാണ് മറ്റ് ആകർഷണങ്ങൾ. അവിടെവിടെയായി സ്ഥാപിച്ച ചെറുപ്രാണികളുടെ വമ്പൻ പ്രതിമകൾ, വിവേകികളായ മൂന്നു കുരങ്ങന്മാരുടെ പ്രതിമകൾ, കേബിൾ കാറുകൾ, ടോയി ട്രെയിനുകൾ, ചെറു മൃഗശാല, ഫാം എന്നിവയെല്ലാം റിസോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. 

abandoned-resort-views

ഇതുകൊണ്ടുതന്നെ അല്പം 'കിറുക്കുള്ളവർക്കുള്ള ഡിസ്നിലാൻഡ്' എന്നൊരു വിളിപ്പേരും റിസോർട്ട് നേടിയിട്ടുണ്ട്. എന്നാൽ റിസോർട്ടിലെ നിർമ്മിതികളെല്ലാം നിലവിൽ തകർന്ന നിലയിലാണ്.

English Summary- Old Luxury Resort Collapsed reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com