ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ ഭർത്താവ് മുടക്കിയത് കോടികൾ! ഒടുവിൽ വാങ്ങിയതോ...
Mail This Article
ഭാര്യയുടെ കുട്ടിക്കാലമോഹം സഫലമാക്കുന്നതിന് ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഭർത്താവ് എന്ന പേരിലായിരിക്കും ടെറി എന്ന ബിസിനസ്സുകാരൻ അറിയപ്പെടുക. ജൂഡ് എഡ്ഗൽ ആണ് ഭർത്താവിൽ നിന്നും ഏറ്റവും ചെലവേറിയ സമ്മാനം നേടിയ ഭാഗ്യവതിയായ ഭാര്യ. ഏഴ് ലക്ഷത്തി എഴുപത്തി അയ്യായിരം പൗണ്ട് ( 7.8 കോടി രൂപ) മുടക്കിയാണ് 200 വർഷം പഴക്കമുള്ള ഈ കൊട്ടാരം വാങ്ങി ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. വളരെ രഹസ്യമായിട്ടാണ് ലേലത്തിൽ കൊട്ടാരം വാങ്ങുന്നതിനുള്ള നീക്കങ്ങളെല്ലാം ഭർത്താവ് ടെറി നടത്തിയത്. ഭാര്യയെ പരമാവധി ആശ്ചര്യപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
നാടകീയമായിട്ടായിരുന്നു ടെറി കൊട്ടാരം വാങ്ങിയ കാര്യം അവതരിപ്പിച്ചത്. വളരെ ഗൗരവമുള്ള കാര്യം പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കടൽത്തീരത്തു കൂടെയുള്ള പതിവ് നടത്തത്തിനിറങ്ങിയത്. സത്യത്തിൽ ജൂഡിന് ഭയമുണ്ടായിരുന്നു ഇനി വല്ല ഡൈവോഴ്സ് കാര്യമെങ്ങാനും ആണോ എന്നുപോലും സംശയിച്ചു. എന്നാൽ കാര്യം അറിഞ്ഞപ്പോൾ അദ്ഭുതപ്പെട്ടുപോയി. ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നനായ ഭർത്താവിനെ കിട്ടിയ ഭാര്യയാണ് ജുഡ് എഡ്ഗൽ എന്നാണ് സുഹൃത്തുക്കൾ ജൂഡിനെ വാഴ്ത്തുന്നത്.
നോർമൻ ആർക്കിടെക്ച്ചർ മാതൃകയിലുള്ളതാണ് പെൻലിൻ കാസ്റ്റിൽ. ഇത് പണികഴിപ്പിച്ചത്1790 ആയിരുന്നു. വെയിൽസിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പലകാലങ്ങളിലെ ഉടമസ്ഥർ പല രീതിയിലുള്ള മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിരുന്നു. 2006 ൽ Dr. Who എന്ന സിനിമ ചിത്രികരിച്ചത് ഈ കൊട്ടാരത്തിലായിരുന്നു. സ്പെയിനിൽ ഒരു ഹോളി ഡേ ഹോം വാങ്ങാനായിരുന്നു ദമ്പതികളുടെ ആദ്യ പ്ലാൻ. എന്നാൽ കൗതുകത്തിൻ്റെ പുറത്ത് പെൻലിൻ കാസ്റ്റിൽ സന്ദർശിച്ചിരുന്നു. ജൂഡിന് ഇഷ്ടപ്പെട്ടതിനാൽ ഇത് തന്നെ ലേലത്തിൽ വാങ്ങുകയായിരുന്നു ടെറി.
ആർക്കിടെക്റ്റ് , ആർക്കിയോളജിസ്റ്റ്, ഹെറിറ്റേജ് സ്പെഷ്യലിസ്റ്റ് എന്നിവരുടെ സേവനത്തോടെയാണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തുന്നത്. കാലപ്പഴക്കത്തിന്റെ കേടുപാടുകൾ പരിഹരിച്ച് നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പുതിയ ഉടമസ്ഥർ. അതിന് രണ്ട് വർഷമെങ്കിലും ആവശ്യമാണ്. 2024 പണികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
ആധുനിക മാൻഷനിൽ പ്രതീക്ഷിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. പലതും ഉണ്ടാവില്ല എന്ന് പ്രതിക്ഷിച്ചുവെങ്കിലും എല്ലാം ഉണ്ടായിരുന്നു. കാലപ്പഴക്കത്തിൽ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട്. സ്വിമ്മിങ് പൂൾ കണ്ടെത്തിയത് യാദൃശ്ചികമായി മകൻ അതിൽ വീണപ്പോളായിരുന്നു. ഇതൊരു ഗ്രേഡ് 2 പ്രോപ്പർട്ടിയായി ഉയർത്തണമെങ്കിൽ ഇനിയും ധാരാളം പണികൾ ചെയ്യേണ്ടതുണ്ട്.
English Summary- Husband Bough Old Castle for Wife