ADVERTISEMENT

കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട്  നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ സംവിധാനങ്ങൾക്ക് കേരളത്തിൽ വൻപ്രചാരമാണ് ലഭിച്ചത്. അതോടെ ഓരോ വീടുകളും മിനി തിയറ്ററായി മാറിയിരിക്കുകയാണ്. സിനിമ കാണുന്നത് തിയറ്ററിലായാലും വീട്ടിൽവച്ചായാലും എല്ലാവിധ സൗകര്യങ്ങളോടുമൊപ്പം തന്നെയാകണം. തിരശ്ശീലയിലെ ചലനങ്ങൾക്കൊപ്പം ഇരിക്കുന്ന കസേരയ്ക്കും ചലനമുണ്ടായാലോ!

ഹോംതിയറ്റർ വിപണിയിലെ ഏറ്റവും പുതിയ സംവിധാനമാണ് മോഷൻ എനേബിൾഡ് ചെയർ. സിനിമയിലെ ഓരോ ചലനങ്ങൾക്കനുസരിച്ച് കസേരയ്ക്കും ചലനമുണ്ടാകുകയും അത് സിനിമ കൂടുതൽ ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രത്യേകം സംവിധാനം ചെയ്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക. ഇന്ത്യൻ ഭാഷകളിൽ ഈ സൗകര്യമുള്ള ചിത്രങ്ങൾ കൂടുതൽ ഇല്ലെങ്കിലും 1400 ലധികം ചിത്രങ്ങൾ വിദേശഭാഷകളിലുണ്ട്.

 


ആക്‌ഷനു പ്രാധാന്യമുള്ള ഇംഗ്ലിഷ് സിനിമകൾ പലതും അതിന്റെ എല്ലാ പ്രത്യേകതകളും ആസ്വദിച്ചുതന്നെ ഈ സംവിധാനമുപയോഗിച്ചു കാണാവുന്നതാണ്. മുറിയുടെ നിറത്തിനനുസരിച്ച് കസേരകളും ലഭിക്കും. പുതിയതായി നിർമിക്കുന്ന ഹോംതിയറ്ററിൽ മാത്രമല്ല, പഴയ തിയറ്ററിലും ഈ കസേര സ്ഥാപിക്കാം. ഒരു കസേരയ്ക്ക് ഏകദേശം ആറു ലക്ഷം രൂപ വിലവരും. സർവീസിങ്ങും ലഭ്യമാണ്.

 

Content Summary: Motion Enabled Chair for Home theatre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com