ADVERTISEMENT

ഇപ്പോൾ സ്മാർട് അടുക്കളയുടെ കാലമാണ്. അരയ്ക്കാനും പൊടിക്കാനും പാചകം ചെയ്യാനുമെല്ലാം സ്മാർട് യന്ത്രങ്ങൾ അടുക്കളയിൽ ഇടംപിടിച്ചു. പക്ഷേ ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കറണ്ട് ചാർജ് ഒരു ഷോക്കായി മാറാൻ സാധ്യതയുണ്ട് .

ഇൻഡക്‌ഷൻ കുക്കർ


∙ഇൻഡക്‌ഷൻ കുക്കർ ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ ഉയർന്ന നിരക്കിലുള്ള വൈദ്യുതി ചാർജ് നൽകേണ്ടി വരും. അതിനാൽ പാചക വാതകം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കൂടുകയാണ് ചെയ്യുന്നത്. അതിനാൽ വിറകോ എൽ.പി.ജിയോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രം ഇൻ‍ഡക്‌ഷൻ കുക്കർ ഉപയോഗിക്കുക.

∙കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാൾ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.

∙പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്‌ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.

∙പാചകത്തിന് പാത്രം വച്ചതിന് ശേഷം മാത്രം ഇന്‍ഡക്‌ഷൻ കുക്കർ സ്വിച്ച് ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം പാത്രം മാറ്റുക.

∙കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്‌ഷൻ കുക്കർ യോജിച്ചതല്ല.

 

മൈക്രോവേവ് അവ്ൻ

∙മൈക്രോവേവ് അവ്ൻ സാധാരണ ഇലക്ട്രിക് സ്റ്റൗവിനേക്കാളും 50% കുറച്ച് ഊർജ്ജമേ ഉപയോഗിക്കുന്നുള്ളു.

∙വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ മൈക്രോവേവ് അവ്ൻ ഉപയോഗിക്കാതിരിക്കുക.

∙അവ്ൻ ഇടയ്ക്കിടയ്ക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25 ഡിഗ്രി സെൽഷ്യസ് ചൂടാണ് നഷ്ടപ്പെടുന്നത്.

∙ആഹാരപദാർഥങ്ങൾ നന്നായി പാകമാകുന്നതിന് കുറച്ചു മുൻപുതന്നെ അവ്ൻ ഓഫ് ആകുന്ന തരത്തിൽ ടൈമർ ക്രമീകരിക്കുക.

∙ബ്രഡ്, പേസ്ട്രി മുതലായ ചുരുക്കം ചില ആഹാരപദാർഥങ്ങൾക്ക് മാത്രമേ പ്രീ ഹീറ്റിങ് ആവശ്യമുള്ളൂ.

∙ഒരുമിച്ച് ഭക്ഷണം കഴിക്കുക. എല്ലാവർക്കുമുള്ള ആഹാരപദാർഥങ്ങൾ ഒരേ സമയം മൈക്രോ അവ്നിൽ വച്ച് ചൂടാക്കി എടുക്കുക.

 

English Summary- Energy saving tips using Microwave Induction Cooker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com