ADVERTISEMENT

പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ

∙റഫ്രിജറേറ്ററിൽ നിന്നും പുറത്തെടുത്ത ആഹാര സാധനങ്ങൾ അന്തരീക്ഷോഷ്മാവിലേക്ക് എത്തിയതിനു ശേഷം മാത്രം പാചകം ചെയ്യുക.

∙പാചകം ചെയ്യുമ്പോൾ പാത്രം അടച്ചു വയ്ക്കുന്നത് പാകമാകുന്നതിന് ആവശ്യമായ സമയം കുറയ്ക്കും. ഊർജ്ജവും ലാഭിക്കാം.

∙പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുക. പ്രഷർ കുക്കറിനകത്തെ ജലത്തിന്റെ തിളനില കൂടുതലായതിനാൽ ഭക്ഷണ പദാർഥങ്ങൾ കൂടുതൽ വേഗത്തിൽ കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് പാകം ചെയ്യാൻ സാധിക്കും. പ്രഷർ കുക്കറിൽ പാകം ചെയ്താൽ വർഷത്തിൽ 3 പാചക വാതക സിലിണ്ടറുകൾ ലാഭിക്കാം. ഏകദേശം 1356 രൂപയും ലാഭിക്കാം.

∙അടുപ്പിന് അനുയോജ്യമായ വലിപ്പത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കുക.

8 pressure cooker safety measures | Shutterstock

∙പരന്ന അടിയുള്ള പാത്രങ്ങളാണ് ഉത്തമം.

∙വൈദ്യുതി ഉപയോഗിച്ചുള്ള പാചകോപാധികൾ കഴിവതും ഒഴിവാക്കുക.

∙ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചതിനു ശേഷം മാത്രം സ്റ്റൗ ഓൺ ചെയ്യുക.

∙പയർ, കടല തുടങ്ങിയവ മുന്നേകൂട്ടി കുതിർത്തെടുത്ത് മാത്രം പാചകം ചെയ്യുക.

∙പാചകം കഴിഞ്ഞാലുടനെ അടുപ്പ് അണയ്ക്കുക.

∙ഭക്ഷണം തിളയ്ക്കാൻ തുടങ്ങിയാൽ തുടങ്ങുമ്പോൾ തീ കുറച്ചു വയ്ക്കുക.

∙ആവശ്യത്തിന് മാത്രം അളവിൽ വെള്ളം ഉപയോഗിക്കുക.

∙എല്ലാവരും ഒരു സമയം തന്നെ ഭക്ഷണം കഴിക്കുക. ഭക്ഷണപദാർഥം ഒന്നിലധികം തവണ ചൂടാക്കുന്നത് ഒഴിവാക്കാം.

ഇന്ധനക്ഷമമായി പാകം ചെയ്യാനുള്ള പാചക രീതികൾ ഉപയോഗിച്ചാൽ –21.54kg (ഒന്നര സിലിണ്ടർ) പാചകവാതകവും 677 രൂപയും ലാഭിക്കാം. 

English Summary- Energy Efficient Cooking Methods; Kitchen Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com