ADVERTISEMENT

തടി കൊണ്ടുള്ള വാതിലുകൾക്കും ജനലുകൾക്കും  പകരം സ്റ്റീൽ ഡോറുകളും ജനലുകളും ജനപ്രീതി ആർജിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പോലും ഇവയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. മതിയായ ഷോപ്പുകളും വന്നു കഴിഞ്ഞിരിക്കുന്നു. ഭംഗിയും ദൃഢതയും സുരക്ഷിതത്വവും തടിയെപ്പോലെയോ അതിലേറെയോ ഇവയ്ക്കുണ്ട്. ആളുകളെ ആകർഷിക്കുന്നതും ഇതുതന്നെ.

 മേന്മകൾ ഒറ്റനോട്ടത്തിൽ

∙ കാലാവസ്ഥാവ്യതിയാനത്തെ തടിയെക്കാൾ കരുത്തോടെ അതിജീവിക്കുന്നു. 

∙ ചിതൽ, പ്രാണിക്കുത്ത് പോലുള്ളവയിൽനിന്നുള്ള സംരക്ഷണം.

∙ തുരുമ്പെടുക്കില്ല.

∙ മരപ്പണിക്ക് ഉണ്ടാകുന്ന കാലതാമസം, കൂലി എന്നിവയുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും അനുയോജ്യം.

∙ പരമ്പരാഗത ഉരുപ്പടികളുടെ ആകൃതിക്കും ഭംഗിക്കും അനുസരിച്ച്  തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മോഡലുകൾ.

∙ ലോക്ക് സിസ്റ്റത്തിൽ മികച്ചവയാണ് ഭൂരിഭാഗവും. മരത്തിന്റെ വാതിലുകളിലും മറ്റും ഒരു ലോക്ക് സിസ്റ്റം ഉപയോഗിക്കുമ്പോൾ ഇത്തരം വാതിലുകളിൽ പത്തിലേറെ ലോക്കുകൾ ഡോറിന്റെ പല ഭാഗങ്ങളിലേക്കു വീഴുന്ന രീതിയാണുള്ളത്. അതു കൂടുതൽ സുരക്ഷ നൽകുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്നതും എളുപ്പമല്ല.

∙ രണ്ട് ലെയറായി ജിഐ സ്റ്റീൽ ആണ് വാതിലുകളിൽ ഉണ്ടാകുക. രണ്ടു ലെയറുകൾക്കും ഇടയിൽ ഹണി കോംബ് പോലുള്ള മെറ്റീരിയൽ ആണ് ഫില്ലേഴ്‌സ് ആയി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവ കൂടുതൽ കരുത്തുള്ളവയുമായിരിക്കും.

∙ ഇതിന്റെ ഫ്രെയിമും, ലോക്ക് സിസ്റ്റവും ആണ് നമുക്കു ലഭിക്കുക. അതുകൊണ്ടുതന്നെ കട്ടിള, വിജാഗിരി, കുറ്റി, കൊളുത്ത് തുടങ്ങിയവ ആവശ്യം വരുന്നില്ല.

∙ ജനാലകൾ നമുക്ക് ഇണങ്ങിയ അളവുകളിൽ ലഭ്യമാണ്. ഗ്ലാസ്കൂടിയിട്ട് നൽകുന്ന തരത്തിൽ ഇപ്പോൾ നമുക്കിതു ലഭ്യമാണ് ഇല്ലെങ്കിൽ ഗ്ലാസ് നമ്മുടെ അഭിരുചിക്കു യോജിച്ചതു വാങ്ങാം. ബീഡിങ് അഴിച്ചു ലളിതമായി ഗ്ലാസ് ഇടാം.

∙ ജനാലകളിൽ ഏതുതരത്തിലുള്ള പെയിന്റിങ്ങും സാധ്യമാണ്. വാതിലുകളിൽ ഡബിൾ കോട്ട് പെയിന്റ് നൽകിയാണ് വരുന്നത്. കാലാകാലം മരത്തിൽ നടത്തേണ്ടി വരുന്ന പോളിഷ് ഉൾപ്പെടെ ഒന്നും തന്നെ ആവശ്യമില്ലാതെ ഇവ ദീർഘകാലം നിലനിൽക്കും.

∙ വാതിലുകൾ 22,000 രൂപ മുതലും ജനാലകൾ 12,000 രൂപ മുതലും ലഭ്യമാണ്.

∙ ഒരു ബജറ്റ് ഹോമിന് ഇത്തരത്തിലുള്ള വാതിലുകളും ജനാലകളും ആണ് കൂടുതൽ ലാഭം. പക്ഷേ 16 ഗേജ് മുതലുള്ള ജിഐ സ്റ്റീലിൽ നിർമിച്ചവയാണ് അവ എന്നുറപ്പുവരുത്തേണ്ടതുണ്ട്.   

 

തയാറാക്കിയത്

പ്രശാന്ത് കെ വി

English Summary- Steel Doors and Windows for Furnishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com