ADVERTISEMENT

പലപ്പോഴും വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ പുറംതള്ളുകയാണ് നമ്മള്‍ ചെയ്യുക. എന്നാല്‍ ഒരല്‍പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ ആവശ്യം ഇല്ലാത്തത് എന്നുതോന്നുന്ന വസ്തുക്കള്‍ കൊണ്ട് രസകരമായ പല കാര്യങ്ങളും നിര്‍മ്മിക്കാം. അത്തരത്തില്‍ ഒന്നാണ് ഇനി പറയാന്‍ പോകുന്നത്.

കേടായ ഒരു ക്ലോക്ക് നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ ഇതാ ഒരടിപൊളി ഫോട്ടോ ഫ്രെയിം ഉണ്ടാക്കാം. ആദ്യമായി ക്ലോക്കിന്റെ നാല് വശത്തെയും സ്ക്രൂ എടുത്തു മാറ്റണം. എന്നിട്ട് ക്ലോക്ക് തുറക്കണം. എന്നിട്ട് ക്ലോക്കിന്റെ മെഷീനും  മാറ്റുക. ഇനി നമ്പര്‍ എഴുതിയിരിക്കുന്ന വശത്ത്‌ ഒരു നല്ല പേപ്പര്‍ വെട്ടി ഒട്ടിക്കണം.

പേപ്പര്‍ ഒട്ടിച്ച ശേഷം വയ്ക്കാന്‍ ഉദേശിക്കുന്ന ഫോട്ടോ ഷേപ്പ് അനുസരിച്ച് ഒട്ടിച്ചു വയ്ക്കണം. ഇനി ഒരു അലങ്കാരത്തിനു ഡെക്കറേഷന്‍ സെല്ലോ ടേപ്പ് ചുറ്റിനും ഒട്ടിക്കാം. സെല്ലോ ടേപ്പ് ഇല്ലെങ്കില്‍ ഡ്രസുകള്‍ക്ക് വയ്ക്കുന്ന ലെയിസ് , കളര്‍ എന്നിവ ചെയ്യാം. ഇനി മിറര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ ആണേല്‍ അതും ചെയ്യാം. 

English Summary- Old Clock Craft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com