ഇനി വീടിനുള്ളിൽ രോഗങ്ങളെ പേടിവേണ്ട; രക്ഷയായി സാവ്ലോൺ സർഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ
Mail This Article
വീടും പരിസരവും വൃത്തിയാക്കി വയ്ക്കാന്‍ ഓരോ വ്യക്തിയും അവലംബിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുനപരിശോധിക്കേണ്ടതുണ്ട്. മേശയും കസേരയും മറ്റ് പ്രതലങ്ങളും ഒറ്റനോട്ടത്തില്‍ വൃത്തിയായിട്ടിരിക്കുന്നു എന്ന് തോന്നിയാലും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. വീടും പരിസരങ്ങളും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഫലപ്രദമായ ഒരു പുതുവഴി ഒരുക്കുകയാണ് സാവ് ലോണിന്റെ ഗുണമേന്മയുള്ള സര്‍ഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ.
വീടു വൃത്തിയാക്കല്‍ മുന്‍പ് ഒരു കഠിനമായ ജോലിയായിരുന്നെങ്കില്‍ ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേയുടെ വരവോടെ അത് വളരെയെളുപ്പമാകുന്നു. കോവിഡ് മൂലം വീട്ടു ജോലിക്ക് പോലും ആരെയും വയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ സ്പ്രേ അക്ഷരാര്‍ത്ഥത്തില്‍ അനുഗ്രഹമാവുകയാണ്.
കുടുംബത്തിന് കൂടുതല്‍ കരുതല്‍
മറ്റുള്ളവരെ സഹായിക്കും മുന്‍പ് സ്വന്തം ആരോഗ്യവും ശുചിത്വവും കാത്തുരക്ഷിക്കുകയെന്നത് പ്രധാനമാണ്. കൈകള്‍ ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കഴുകിയും മാസ്ക് വച്ചും സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം കര്‍ശനമായി പിന്തുടരാവുന്നതാണ്. ഇതിലൂടെ സ്വയം കൊറോണ വൈറസ് വാഹകനല്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കും.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലും, പ്രത്യേകിച്ച് മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാര്യത്തിലും ഇതേ ജാഗ്രത പിന്തുടരണം. വൃത്തിയുമായി ബന്ധപ്പെട്ട് പിന്തുടരേണ്ട നിയമങ്ങളെ കുറിച്ച് അവരെ ബോധവത്ക്കരിക്കുകയും അവര്‍ വീടിന് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയും വേണം.
നാം നിരന്തരം സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഇതിനൊപ്പം വൃത്തിയാക്കി വയ്ക്കണം. സാവ്ലോണ് സര്‍ഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കും. സ്പ്രേ ചെയ്ത ശേഷം വീണ്ടും തുടയ്ക്കണ്ട എന്നതിനാല്‍ എളുപ്പത്തില്‍ പ്രതലങ്ങളെ അണുവിമുക്തമാക്കാന്‍ ഇത് സഹായിക്കും.
വീട് അണുവിമുക്തമാക്കേണ്ടത് പ്രധാനം
മുതിര്‍ന്നവരുടെയും കുട്ടികളുടെയും നിങ്ങളുടെയുമെല്ലാം സംരക്ഷണത്തിന് വീട് നിരന്തരം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ ഓരോ മുക്കും മൂലയും വൃത്തിയാക്കേണ്ടതുണ്ട്. മുറികളും ശുചിമുറിയും നിത്യവും വൃത്തിയാക്കണം. എന്നാല്‍ വീട്ടിലെ എല്ലാ വസ്തുക്കളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ സാധിക്കില്ല. സോഫയോ, മേശയോ കസേരയോ ഒക്കെ വൃത്തിയാക്കാന്‍ അത് സോപ്പിട്ട് കഴുകേണ്ട ആവശ്യമില്ല. ഇവിടെയാണ് ഗുണമേന്മയുള്ള സാവ്ലോണ് സര്‍ഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ ഫലപ്രദമാകുന്നത്.
വൈറസിനെയും ബാക്ടീരിയകളെയും പൂപ്പലിനെയുമെല്ലാം പരിപൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ഈ സ്പ്രേയ്ക്ക് സാധിക്കും. സോഫയോ, മേശയോ, കസേരയോ, ഡോര്‍ ഹാന്ഡിലോ എന്തുമാകട്ടെ 99.99 ശതമാനം അണുക്കളെയും ഈ സ്പ്രേ നശിപ്പിച്ചിരിക്കും. സ്പ്രേ അടിച്ച ശേഷം അത് വീണ്ടും തുടയ്ക്കേണ്ട ആവശ്യം പോലുമില്ല. അത് തനിയേ ബാഷ്പീകരിച്ചോളും.
പുറത്ത് നിന്നു കൊണ്ട് വരുന്ന സാധനങ്ങളും അണുവിമുക്തമാക്കണം
പുറത്ത് നിന്ന് വാങ്ങിച്ചു കൊണ്ട് വരുന്ന സാധനങ്ങള്‍ അണുവിമുക്താക്കേണ്ടതും കോവിഡ് പ്രതിരോധത്തില്‍ പ്രധാനമാണ്. ഓണ്‍ലൈനായും ഓഫ്ലൈനായും പല സാധനങ്ങളും നാം നമ്മുടെ വീട്ടില്‍ എത്തിക്കാറുണ്ട്. ഭക്ഷണ പായ്ക്കറ്റുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, കോസ്മെറ്റിക് വസ്തുക്കള്‍, ചെരുപ്പ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയൊക്കെ അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കുന്നതാകും സുരക്ഷിതം. ഇവിടെയും സാവ്ലോണ് സര്‍ഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ രക്ഷകനാകും.
കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഇനിയും ഉണ്ടാകാം. പ്രതിരോധമാണ് നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി. ഇതിന് അണുനശീകരണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകണം. ഓരോ സാധനങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേയുടെ ഉപയോഗം നമുക്ക് നിത്യജീവിതത്തില്‍ പതിവാക്കാം. വീടും പരിസരവും അണുവിമുക്തമാക്കുന്നതിന് സാവ്ലോണ് സര്‍ഫസ് ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേ ഇന്ന് തന്നെ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാം.