ADVERTISEMENT

നിങ്ങളുടെ സ്വപ്നഭവനത്തെ സുന്ദരമാക്കുന്നതിൽ നിറങ്ങളുടെ പങ്ക് വളരെ വലുതാണ്. ഒരുനിറത്തോടും പരിധിയിൽ കവിഞ്ഞ ഉപേക്ഷ കാണിക്കേണ്ട കാര്യമില്ല. എല്ലാ നിറങ്ങൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. വീട് പെയിന്റ് ചെയ്യാൻ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക.

house-painting

∙ കൊളോണിയൽ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീൻ നിറം നൽകാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച.

∙ കന്റെംപ്രറി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ. കൂടെ ആഷും വെള്ളയും കറുപ്പും ഉണ്ടെങ്കിൽ സുരക്ഷിതമായ കോംബിനേഷൻ ആയി.

Image Credits : sheff / Shutterstock.com
Image Credits : sheff / Shutterstock.com

∙ ന്യൂട്രൽ നിറമായ ആഷിന്റെ യഥാസ്ഥാനത്തുള്ള ഉപയോഗത്തിലൂടെ വീടിനെ ലളിതമായ, എന്നാൽ മോഡേണായ വീട് ആക്കാം.

∙ ഇന്റീരിയറിൽ ട്രെൻഡി ആയ നിറമാണ് പർപ്പിൾ. ഹൈലൈറ്റർ ഭിത്തിയും പർഗോളയും മാത്രം പർപ്പിൾ ഉപയോഗിച്ച് മുറി ആകർഷകമാക്കാവുന്നതാണ്.

∙ ഇളംനിറങ്ങൾ ആകാമെങ്കിലും അകത്തളഭിത്തികൾക്ക് വെള്ള തന്നെ അനുയോജ്യം. ഒരു ഭിത്തി മാത്രം ഇഷ്ടനിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്യാം.

home-interior-painting

∙ ലാൻഡ്സ്കേപ്പിങ് ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താൽ നന്നായിരിക്കും.

ഡ്രസ് വാങ്ങുമ്പോൾ എന്നതുപോലെ വ്യത്യസ്തമായ നിറക്കൂട്ടുകൾ ഭിത്തിയിലും പരീക്ഷിക്കാം.

∙ ഗെസ്റ്റ് റൂം ഇളം മഞ്ഞ ഉപയോഗിച്ച് ആകർഷകമാക്കാം. സ്റ്റെൻസിൽ ഉപയോഗിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്യാം.

∙ മോഡേൺ ശൈലിയിലുള്ള ഇന്റീരിയറിന്റെ ഹൈലൈറ്റ് കണ്ണിനെ നോവിക്കാത്ത ആഷ്–മെറൂൺ കോംബിനേഷനാണ്.

∙ ഔപചാരികത കലർന്ന ലിവിങ് റൂമിന് ഊഷ്മളത പകരാൻ മഞ്ഞനിറം ടെക്സ്ചർ പെയിന്റ് ഉപയോഗിക്കാവുന്നതാണ്.

∙ മുറിയിലെ അന്തരീക്ഷം മയപ്പെടുത്താൻ മഞ്ഞയോടൊപ്പം കോട്ടഗ്രീൻ ഉപയോഗിക്കാം. മുറിക്കു പ്രസരിപ്പു നൽകാൻ ഇതിനു കഴിയും.

∙ വെള്ളയോടും തടിയുടെ കോഫിബ്രൗണിനോടും യോജിക്കുന്ന വൈൻ റെഡ് ഹൈലൈറ്റർ ഭിത്തിക്ക്നൽകാം. സ്റ്റെൻസിൽ കൊണ്ട് ഡിസൈനും നൽകണം.

∙ ഉറക്കം ഉണരുമ്പോൾ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഹൈലൈറ്റർ നിറങ്ങൾക്കു കഴിയും.

∙ ഒരിക്കലും മടുക്കാത്ത നിറങ്ങളായ മഡ് ബ്രൗൺ, പച്ച, നീല തുടങ്ങിയവ കിടപ്പുമുറിക്കു നൽകാം.

home-painting

∙ ട്രഡീഷണലോ മോഡേണോ എന്ന വ്യത്യാസമില്ലാതെ മാസ്റ്റർ ബെഡ്റൂമിനു നൽകാവുന്നതാണ് എർത്ലി കളർ.

∙ കബോർഡും ഭിത്തിയും ഫർണിഷിങ്ങും ചേരുന്ന സ്ട്രൈപ്പ് യൂണിറ്റ്. ചുവരിലെ നിറത്തോടു ചേരുന്ന നിറം കബോർഡിനു നൽകാം.

∙ ഇളം മഞ്ഞയും ചാരനിറവും തമ്മിലുള്ള കോംബിനേഷൻ സൂപ്പർ! കിടപ്പുമുറിക്കു പ്രസരിപ്പേകുന്നു ഈ നിറം.

∙ കബോർഡിലും ഫർണിഷിങ്ങിലും ഭിത്തിയിലും ഒരേ തീം പിൻതുടരുന്നത് പുതിയ ട്രെൻഡാണ്. ഏതെങ്കിലും മോട്ടിഫ് ഉപയോഗിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്.

∙ പച്ചയുടെ വിവിധ ഷേഡുകൾ കൊണ്ടും കിടപ്പുമുറി ഭംഗിയാക്കാം, മനസമാധാനവും കണ്ണിനു കുളിർമയും നൽകാൻ പച്ചയ്ക്കാവും.

English Summary- Painting Tips for House; Color Selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com