ADVERTISEMENT

വിലപിടിപ്പുള്ള ഏത് സാധനം വാങ്ങുമ്പോഴും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് വിശദീകരിക്കുന്ന ‘യൂസേഴ്സ് മാന്വൽ’ ഒപ്പം ലഭിക്കും. ഏറ്റവും വിലകൊടുത്ത് നമ്മൾ വാങ്ങുന്ന വീടിനൊഴിച്ച്. സൂക്ഷ്മതയോടെ ഉപയോഗിക്കുകയും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തില്ലെങ്കിൽ വീടും വീട്ടുപകരണങ്ങളും പണിമുടക്കിയേക്കാം. അധികം സമയമോ അധ്വാനമോ ചെലവഴിക്കാതെ അടുക്കളയിലെ അറ്റകുറ്റപ്പണികൾ ലളിതമാക്കാനുള്ള 5 വഴികൾ. 

1. സിങ്കിൽ നിന്ന് പുറത്തേക്കുള്ള പൈപ്പിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അടിഞ്ഞ് വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. ചിലപ്പോൾ ദുർഗന്ധവും ഉണ്ടാകാം. ഇതൊഴിവാക്കാൻ ഒരെളുപ്പവഴിയുണ്ട്. കുറച്ച് വിനാഗിരി ഒരു പാത്രത്തിലൊഴിച്ച് ഫ്രീസറിൽ വയ്ക്കുക. ഐസ് രൂപത്തിലായ ഇത് പൊട്ടിച്ച് സിങ്കിൽ വിതറുക. വിനാഗിരി അലിഞ്ഞ് ഒഴുകിയ ശേഷം കുറച്ച് ചൂടുവെള്ളമൊഴിച്ച് സിങ്ക് കഴുകാം. കുഴലിൽ പറ്റിപ്പിടിച്ചിട്ടുള്ള മാലിന്യങ്ങൾ എല്ലാം മാറിക്കിട്ടും. മൂന്ന് മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

2. ഇലക്ട്രിക് ഹുഡിന്റെ ഫിൽറ്റർ അഴിച്ചെടുത്ത ശേഷം ഓട്ടമൊബീൽ ഷോപ്പിൽ നിന്ന് ലഭിക്കുന്ന ‘ഡീ ഗ്രീസർ’ ചൂടുവെള്ളവുമായി ചേർത്ത് നല്ലതുപോലെ കഴുകുക. കരിയും എണ്ണമയവും പൂർണമായി മാറിക്കിട്ടും. നന്നായി ഉണക്കിയ ശേഷം ഫിൽറ്റർ പിടിപ്പിക്കാം. ആറ് മാസത്തിലൊരിക്കലെങ്കിലും ഇതു ചെയ്യേണ്ടതാണ്.

3. കാബിനറ്റ്, അവ്ൻ, ഫ്രിഡ്ജ് എന്നിവയുടെ കട്ലറി ട്രേ നനഞ്ഞ തുണികൊണ്ട് തുടച്ചാൽ കാലക്രമേണെ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്. ‘റസ്റ്റ് ക്ലീനർ’ പുരട്ടിയ ശേഷം ഉണങ്ങിയ കോട്ടൺ തുണികൊണ്ട് വൃത്തിയാക്കിയാൽ അഴുക്കും ചെളിയും മാറിക്കിട്ടും. തുരുമ്പിക്കുകയുമില്ല. രണ്ടുമാസത്തിലൊരിക്കൽ ഇങ്ങനെ വൃത്തിയാക്കാം.

4. ആഴ്ചയിൽ ഒരു കിച്ചൻ കാബിനറ്റ് വീതം വൃത്തിയാക്കുക. ഇതൊരു കഠിന ജോലിയായി അനുഭവപ്പെടില്ല. ഉള്ളിലെ സാധനങ്ങൾ എല്ലാം പുറത്തെടുത്ത് തുടച്ചു വൃത്തിയാക്കിയാൽ പാറ്റയുടെയും പല്ലിയുടെയും ശല്യം കുറയും. എംഡിഎഫ്, പ്ലൈവുഡ് എന്നിവ നനഞ്ഞ തുണികൊണ്ട് തുടച്ചാൽ കേടുവരും എന്നകാര്യം ഓർക്കണം.

5. മാസത്തിലൊരിക്കലെങ്കിലും ഗ്യാസ് അടുപ്പിന്റെ ബർണർ ഊരിയെടുത്ത് തുടച്ച് വൃത്തിയാക്കുക. സുഷിരങ്ങളിലെ അഴുക്കും പൊടിയുമെല്ലാം നീക്കം ചെയ്യണം.

English Summary- Kitchen Cleaning Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com