പുതിയകാല മലയാളിവീടുകളിലെ ചില ട്രെൻഡുകൾ
Mail This Article
ഇടത്തരം ബജറ്റിന് മുകളിൽ വീട് പണിയുന്ന മിക്ക മലയാളികളും ഇന്റീരിയർ ഫർണിഷിങ്ങിനാണ് കൂടുതൽ പണം ചെലവഴിക്കുന്നത്. വീടിന്റെ അകത്തളം ഒരുക്കാൻ സ്ട്രക്ചർ പണിയുന്നതിനേക്കാൾ പണം ചെലവഴിക്കുന്നവരുമുണ്ട്. എന്നാൽ ഇന്റീരിയർ ഡിസൈൻ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞിരുന്നാല്‍ ഫർണിഷിങ് ചെലവുകൾ കുറച്ച് മനസിന് ഇണങ്ങുന്ന വീടുകള്‍ നിര്‍മ്മിക്കാം.
കളര്‍ ഹൈലൈറ്റ് - പുതിയകാലവീടുകളുടെ ഒരു ട്രെൻഡാണിത്. ഏതെങ്കിലും ഒരു ഭിത്തിക്ക് വേറിട്ട നിറം നല്‍കി വീടിനകം ഹൈലൈറ്റ് ചെയ്യുന്ന രീതിയാണിത്. മുറിയുടെ മുഴുവന്‍ തീമിനോട് ഇണങ്ങുന്ന വിധമാണ് കളര്‍ ഹൈലൈറ്റ് നല്‍കുക.
ജാളി വര്‍ക്സ് - ഭംഗിക്കൊപ്പം വീട്ടിനുള്ളില്‍ കാറ്റും വെളിച്ചവും നിറയ്ക്കാന്‍ സാധിക്കുന്ന ഐഡിയ ആണിത് .അകത്തളങ്ങളില്‍ കൃത്യമായ സ്ഥാനം നിർണയിച്ചാണ് ജാളി വര്‍ക്കുകള്‍ രൂപപ്പെടുത്തുക. രണ്ടു മുറികള്‍ വേര്‍തിരിക്കേണ്ടി വരുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവ കൂടിയാണ് ഇത്. ലിവിങ്- ഡൈനിങ്, കിച്ചൻ- ഡൈനിങ് എന്നിവിടങ്ങളിൽ സെമി പാർടീഷനായും ഇവ നൽകാറുണ്ട്. കാഴ്ച മറയ്ക്കാതെ സ്വകാര്യത ഉറപ്പുവരുത്തുന്നു എന്നതാണ് ഇവയുടെ പ്രത്യകത.
വാള്‍ആര്‍ട്ട് - ഭിത്തകള്‍ മനോഹരമാക്കുന്നതില്‍ വാള്‍ ആര്‍ട്ടിന് വലിയ പങ്കുണ്ട്. എന്നാല്‍ വാള്‍ ആര്‍ട്ട് നല്‍കുമ്പോള്‍ വീടിന്റെ ഇന്റീരിയർ തീമിന് യോജിക്കുംവിധം വേണം വാൾ ആർട് നൽകാൻ. ഇനി പെയിന്റിങ്ങാണ് വയ്ക്കുന്നതെങ്കിൽ അവയുടെ വലുപ്പം, നിറം, ഫ്രെയിമുകളുടെ പ്രത്യേകത എന്നിവ നോക്കി വേണം സ്ഥാനം നിർണയിക്കാൻ. നിഷുകൾ നിർമിച്ചു അതില്‍ ആര്‍ട്ട് വര്‍ക്കുകള്‍ നല്‍കുന്ന രീതിയും ഇന്നുണ്ട്.
ഇന്‍ഡോര്‍ പ്ലാന്റ്സ്, പെബിള്‍സ് - വീടിന്റെ ഉള്‍വശങ്ങളില്‍ ചെടികള്‍ നല്‍കുന്ന രീതി ഇന്ന് ധാരാളമായി കണ്ടു വരുന്നുണ്ട്. കോർട്യാർഡുകൾ , മുറിയുടെ മൂലകള്‍, ബാല്‍ക്കണി തുടങ്ങിയ ഇടങ്ങളിലൊക്കെ ഇന്ന് പ്ലാന്റുകള്‍ വയ്ക്കാറുണ്ട്. ചെടികള്‍ വയ്ക്കുന്ന ചുവരുകളില്‍ ഗ്ലാസ് നല്‍കുന്നത് മറ്റിടങ്ങളിലേക്ക് കൂടി ചെടിയുടെ കാഴ്ച ലഭിക്കാന്‍ സഹായിക്കും. കോർട്യാർഡ്, സ്റ്റെയർകേസിന്റെ അടിഭാഗം , വാഷ് ഏരിയ എന്നിവിടങ്ങളില്‍ ഇന്ന് പെബിള്‍സ് നല്‍കാറുണ്ട്. പോസിറ്റീവ് ഊർജം വീട്ടില്‍ നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും.