ADVERTISEMENT

ദിവസവും കിടക്കുന്ന തലയണയുടെ വൃത്തിയുടെ കാര്യം എത്രത്തോളം നമ്മള്‍ ശ്രദ്ധിക്കാറുണ്ട്? കിടക്കയും തലയണ ഉറകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റി പുതിയവ ഇടണം. എന്നാല്‍  തലയണ കഴുകുന്നതിന്റെ പ്രയാസം ഓര്‍ക്കുമ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ അൽപം പിന്നോട്ടാണ്. പക്ഷേ അങ്ങനെ ചിന്തിച്ചിട്ടു കാര്യമില്ല. 

വര്‍ഷത്തില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ വട്ടം എങ്കിലും തലയണ കഴുകി വൃത്തിയാക്കണം. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇത് വര്‍ഷത്തില്‍ നാലോ അഞ്ചോ വട്ടം എങ്കിലുമാക്കണം. ഇനി എങ്ങനെയാണ് തലയണ കഴുക്കേണ്ടത് എന്നുനോക്കാം.

ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന തലയണകളില്‍ അധികവും മെഷീനില്‍ കഴുകാന്‍ സാധിക്കുന്നവയാണ്. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ആണ് തലയണ കഴുകാന്‍ ഏറ്റവും നല്ലത്. അലക്ക് പൊടികള്‍ ഉപയോഗിച്ചാല്‍ അവ ചിലപ്പോള്‍ തലയണയില്‍ പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്.

സിന്തറ്റിക് തലയണ പകുതി മടക്കി വച്ചു വേണം കഴുകാന്‍. കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.

തലയണയോടൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് അത് കഴുകാന്‍ പറ്റുന്നതാണോ എന്ന് പരിശോധിക്കുക. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മെഷീനില്‍ വെള്ളത്തിന്റെ താപനില ക്രമീകരിക്കുക. കഴുകിയതിന് ശേഷം റിന്‍സ് സൈക്കിളിലൂടെ തലയണകള്‍ രണ്ടുതവണ കടത്തിവിടുക. സോപ്പ് നിശ്ശേഷം നീക്കം ചെയ്യാന്‍ ഇതിലൂടെ കഴിയും.

തലയണയോടൊപ്പമുള്ള നിര്‍ദ്ദേശത്തില്‍ പറയുന്ന പ്രകാരം വേണം തലയണ ഉണക്കിയെടുക്കാന്‍. ഡ്രയറില്‍ ഉണക്കാന്‍ കഴിയുകയില്ലെങ്കില്‍ ടെന്നീസ് ബോളില്‍ വച്ച് ഉണക്കുക. ഫൈബര്‍ കട്ടപിടിക്കുന്നത് തടയാനും വേഗത്തില്‍ ഉണക്കിയെടുക്കാനും ഇത് സഹായിക്കുന്നു. അതുപോലെ  എവിടെയെങ്കിലും നിവര്‍ത്തിയിട്ടും തലയണകള്‍ ഉണക്കാവുന്നതാണ്.

English Summary:

Bed Pillow Cushion Cleaning- Bedroom Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com