ADVERTISEMENT

വീടിന്റെ ഫർണിഷിങ്ങിലെ പ്രധാന ഘട്ടമാണ് ഫ്ളോറിങ്. വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിൽ ഫ്ളോറിങ് പ്രധാന പങ്കുവഹിക്കുന്നു. ടൈലുകൾക്ക് കേരളത്തിൽ വലിയ പ്രചാരമുണ്ട്. എന്നാൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

∙ ബജറ്റ് പ്രധാനമാണ്. അതിനാൽ ഏതു ഗുണനിലവാരത്തിലുള്ള ടൈൽ ആണ് വേണ്ടത്, എത്ര അളവു വേണ്ടിവരും തുടങ്ങിയ കാര്യങ്ങളിൽ ഒരു ധാരണയുണ്ടാകണം. ബജറ്റനുസരിച്ച് വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങി ഏതിനം ടൈലാണു വേണ്ടത് എന്നു തീരുമാനിക്കണം. മാത്രമല്ല പല ബ്രാന്‍ഡുകളുടെ വില താരതമ്യം ചെയ്യുന്നതും ഗുണകരമാകും.

∙ വീടു മുഴുവൻ ഒരേ പോലുള്ള ടൈലുകൾ, അല്ലെങ്കിൽ ഒന്നോ രണ്ടോ തരം ടൈലുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ ചെലവു കുറയ്ക്കാൻ കഴിയും.

∙ ആവശ്യമായി വരുന്ന ടൈലുകളുടെ പത്തു ശതമാനം അധികം വാങ്ങുക. കാരണം ടൈലുകൾ തറയിൽ പിടിപ്പിക്കുമ്പോഴും മുറിക്കുമ്പോഴും പോറാനുള്ള സാധ്യത വളരെ കൂടുതലാണ്.

∙ കഴിയുന്നതും ബ്രാൻഡഡ് ടൈലുകൾ ഉപയോഗിക്കുക. വിലയൽപം കൂടിയാലും ഇത് എന്നന്നേക്കുമായുള്ള നിക്ഷേപമാണ് എന്ന ചിന്തയുണ്ടായിരിക്കുക. ലോക്കലായി ലഭിക്കുന്ന ടൈലുകൾക്കു വലുപ്പവ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ട്.

floor-tile
Image generated using AI Assist

∙ വെള്ളം വീഴാൻ ഇടയുള്ള സ്ഥലങ്ങളിൽ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകൾ മാത്രം ഉപയോഗിക്കുക.

∙ ബാത്റൂമിലെ ടൈലുകൾ ഗ്രിപ്പ് ഉള്ളതായിരിക്കണം. കിച്ചനിൽ മാറ്റ് ടൈലുകളാണു നല്ലത്.

∙ ഇന്റീരിയർ ഡിസൈനിങ്ങിനുചേരുന്ന തരത്തിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.

∙ ചെറിയ റൂമുകളിൽ ഇളംനിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുക. മുറിക്കു വലുപ്പം തോന്നിക്കാൻ സഹായിക്കും.

English Summary:

Things to know while selecting floor tiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com