ADVERTISEMENT

പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ വമ്പൻ പദ്ധതിയുമായി ചൈനീസ് സര്‍ക്കാർ. വിറ്റു പോകാത്ത വീടുകൾ ഏറ്റെടുത്ത് സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയ്ക്ക് സാമൂഹിക ഭവനങ്ങളാക്കി മാറ്റാനാണ് പ്രാദേശിക സർക്കാരുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം. വീടു വാങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. ഒരു കാലത്ത് ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനം വരെ സംഭാവന ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് രംഗത്തെ എങ്ങനെയെങ്കിലും കരകയറ്റുകയാണ് ലക്ഷ്യം. നിർമാതാക്കളിൽ നിന്ന് വിൽക്കാത്ത ഭവനങ്ങൾ ഏറ്റെടുക്കാൻ 4150 കോടി ഡോളറിന്റെ പദ്ധതിയാണ് േകന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആവിഷ്കരിച്ചിരിക്കുന്നത്. സർക്കാർ ലക്ഷക്കണക്കിനു വീടുകൾ വാങ്ങാൻ ഒരുങ്ങുന്നെന്ന വാർത്ത, നാളുകളായി പ്രസരിപ്പില്ലാതെ കിടന്ന ഓഹരിവിപണിക്കും ഊർജമേകി.

2021 ൽ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ തകർച്ചയോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഡോളർ നോട്ടുകളുടേയും കടപ്പത്രങ്ങളുടേയും പലിശ അടയ്ക്കാൻ എവർഗ്രാൻഡെയ്ക്കു കഴിയാതിരുന്നതിനെ തുടർന്ന് ലോകമാകെ നിക്ഷേപകർ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനികളിലെ ഓഹരി – കടപ്പത്ര നിക്ഷേപങ്ങൾ വിറ്റൊഴിവാക്കിയത് പ്രശ്നം വഷളാക്കി. 

കഴിഞ്ഞ രണ്ടു വർഷമായി തകർച്ചയിലായ റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ചൈനീസ് സർക്കാർ ഒട്ടേറെ പദ്ധതികൾ അവതരിപ്പിച്ചെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഏപ്രിലിലെ റിപ്പോർട്ടനുസരിച്ച് സ്ഥിതി കൂടുതൽ രൂക്ഷമായതിനു പിന്നാലെയാണ് പുതിയ തീരുമാനം. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിൽ ഈ വർഷം ഇതുവരെ 9.8 ശതമാനത്തിന്റെ കുറവുണ്ടായി.

English Summary:

Real Estate Crisis in China- Govt to adopt new policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com