ഓർമയുണ്ടോ ധർമേന്ദ്രയെ? പുതിയ വിശേഷം പങ്കുവച്ച് താരം
Mail This Article
ഒരുകാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച പ്രണയജോഡികളായിരുന്നു ധർമേന്ദ്രയും ഹേമമാലിനിയും. ധർമേന്ദ്രയുടെ രണ്ടു വിവാഹത്തിലെ മക്കളും പിന്നീട് ബോളിവുഡിൽ പ്രശസ്തരായി. ഇപ്പോൾ മുംബൈ ലോണവാലയിലെ വീട്ടില്‍ വിശ്രമത്തിലാണ് ധർമേന്ദ്ര. ഈ ഫാം ഹൗസിൽ, ലതാ മങ്കേഷ്‌കരുടെ സംഗീതം ആസ്വദിക്കുന്ന വിഡിയോയും ചിത്രങ്ങളും അടുത്തിടെ 84കാരനായ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നത് ആരാധകർ ഏറ്റെടുത്തിരുന്നു.
തന്റെ പുതിയ ചിത്രം ഉടനെ ഉണ്ടാകും എന്ന സൂചനയും ചിത്രത്തോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കരുടെ 'നി ബാലിയേ റുത് ഹേ ബഹർ കി' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിനുള്ളിലൂടെ നടക്കുന്ന ധർമേന്ദ്രയാണ് വിഡിയോയിലുള്ളത്. പുറത്ത് മഴയായതുകൊണ്ട് വീടിനകത്ത് അരമണിക്കൂർ നടത്തം എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മനോഹരമായ ലിവിങ്, ഡൈനിങ് എന്നിവ ദൃശ്യങ്ങളില്‍ കാണാം. മനോഹരമായ കരകൗശല വസ്തുക്കൾ കൊണ്ടാണ് വീടിനകം അലങ്കരിച്ചിരിക്കുന്നത്. വിശാലമായ ഗ്ലാസ് വാതിലുകളാണ് വീട്ടിലുള്ളത്. മേൽക്കൂരയിലും ഫർണിച്ചറിലുമൊക്കെ വുഡൻ ടച്ച് നൽകിയിരിക്കുന്നതു കാണാം. ഏതായാലും താരം ആരോഗ്യത്തോടെ ഇരിക്കുന്നതിലും വീണ്ടും ബോളിവുഡിൽ സജീവമാകുന്നതിലും ആരാധകർ ഹാപ്പിയാണ്.
English Summary- Dharmendra House in Mumbai