ADVERTISEMENT

കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ടാണ് രാജ്കുമാർ റാവു എന്ന നടൻ ബോളിവുഡിലെ മുൻനിര താരങ്ങൾക്കിടയിൽ ചുരുങ്ങിയ സമയംകൊണ്ട് സ്വന്തമായി ഇടം കണ്ടെത്തിയത്. സ്വന്തമായി ഒരു വീട് കണ്ടെത്താനും ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ മുംബൈ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മുംബൈയിലെ ജുഹുവിൽ മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അപ്പാർട്ട്മെന്റ് രാജ്കുമാർ സ്വന്തമാക്കിയത് 2022 ലാണ്. ജാൻവി കപൂറിൽ നിന്നും വാങ്ങിയ ഈ വീട് പ്രൗഢിയും ലാളിത്യവും ഒരേപോലെ ഒത്തുചേർന്ന ഒന്നാണ്.

rk-rao-home-in

കെട്ടിടത്തിന്റെ 14, 15, 16 നിലകളിലായാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 3456 ചതുരശ്ര അടിയാണ് വീടിന്റെയാകെ വിസ്തീർണ്ണം.  2020ൽ 39 കോടി രൂപയ്ക്ക് ജാൻവി കപൂർ വാങ്ങിയ ട്രിപ്ലക്സ് അപ്പാർട്ട്മെന്റിനായി രണ്ടു വർഷങ്ങൾക്കിപ്പുറം 44 കോടി രൂപയാണ് രാജ്കുമാർ റാവു മുടക്കിയത് എന്നാണ് രേഖകൾ പ്രകാരം ലഭിക്കുന്ന വിവരം. ഇതിനുപുറമേ 2.19 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും അദ്ദേഹം മുടക്കിയിരുന്നു.

അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ ആറ് പാർക്കിങ് സ്പേസുകളാണ് താരത്തിനായി നീക്കിവച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ഭാഗങ്ങളിലെ തറകളിലും സ്പൈറൽ ആകൃതിയിലുള്ള സ്റ്റെയർകേസിലുമെല്ലാം വുഡൻ പാനലിങ്ങാണ് നൽകിയിരിക്കുന്നത്. അകത്തളത്തിൽ ധാരാളം സ്ഥലവിസ്തൃതി ഉറപ്പാക്കികൊണ്ടാണ് വീടിന്റെ നിർമ്മാണം. ഇളംനിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പെയിന്റിങ്ങ്. ഇതിന് വിപരീതമായി കടും നിറത്തിലുള്ള ഫർണിച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്പൺ മാതൃകയിലുള്ള ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും അകത്തളത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നുമുണ്ട്. 

rk-rao-interiors

ഇൻഡോർ പ്ലാന്റുകളും അകത്തളത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്. നഗരത്തിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ വിശാലമായ ബാൽക്കണിയും ഉൾപ്പെടുത്തിയിരിക്കുന്നു. ബാൽക്കണിയുടെ ഒരു ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന വലിയ ബുദ്ധ പ്രതിമയും ഇൻഡോർ പ്ലാന്റുകളും ഈ ഇടത്തിന്റെ ലുക്ക് തന്നെ മാറ്റുന്നു.

വ്യത്യസ്ത വലുപ്പത്തിലുള്ള പെയ്ന്റിങ്ങുകളും പലഭാഗത്തും ഉൾപ്പെടുത്തിയിരിക്കുന്നു. വീടിനുള്ളിൽ സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കത്തക്ക വിധത്തിൽ ഗ്ലാസ് ജനാലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary- Bollywood Actor Rajkumar Rao New House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com