ADVERTISEMENT

പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. 

പുതുപ്പള്ളിയിൽ നിർമാണം തുടങ്ങിയ വീടിന്റെ സമീപത്ത് സംസ്കാര ശുശ്രൂഷയ്ക്കായി പന്തൽ കെട്ടുന്നു.
പുതുപ്പള്ളിയിൽ നിർമാണം തുടങ്ങിയ വീടിന്റെ സമീപത്ത് സംസ്കാര ശുശ്രൂഷയ്ക്കായി പന്തൽ കെട്ടുന്നു.

പുതുപ്പള്ളിയിൽ വീടു വേണമെന്നുളളത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വീടിന്റെ നിർമാണം പുരോഗമിച്ച സമയത്താണ് ആരോഗ്യം വഷളായത്. ഒട്ടേറെ ആളുകൾക്ക് വീട് ലഭിക്കാൻ നിമിത്തമായ നേതാവിന്, ഭരണാധികാരിക്ക് സ്വന്തം വീട് പൂർത്തിയാകുന്നത് കാണാനുള്ള ഭാഗ്യമുണ്ടായില്ല.

അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തുതന്നെ താമസിക്കുന്നുന്നുണ്ട്. ഉമ്മൻ ചാണ്ടിക്കു പുതുപ്പളളിയിൽ വീട് ഇല്ലെങ്കിലും ‘ഉമ്മൻ ചാണ്ടി, പുതുപ്പളളി പിഒ’ എന്ന പേരിൽ  ഒട്ടേറെ കത്തുകൾ ഇപ്പോഴും ലഭിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.ഇവയെല്ലാം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ എത്തിക്കാനും നേതാക്കൾ ശ്രമിച്ചിരുന്നു.

English Summary- Oommen Chandy Own House Construction Unfinished- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com