ADVERTISEMENT

ബോളിവുഡ് താരം വരുൺ ധവാനും ഫാഷൻ ഡിസൈനറായ ഭാര്യ നതാഷ ദലാലും ഹൃതിക് റോഷന്റെ വസതിയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഹൃതിക് നിലവിൽ താമസിക്കുന്ന ജുഹുവിലെ വീടാണ്, ബോളിവുഡിൽ ഏറ്റവും ഒടുവിൽ 'പേരന്റ് ക്ലബ്ബി'ൽ ഇടം നേടിയ വരുൺ ധവാൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 

ജൂൺ മൂന്നിനാണ് വരുണിനും നതാഷയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. പ്രിയപ്പെട്ട വളർത്തുനായ ജോയിയുടെ അനിമേഷൻ വിഡിയോ ഉൾപ്പെടുത്തിയാണ് വരുൺ സന്തോഷവാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മകൾക്കൊപ്പം ഇരുവരും വൈകാതെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ.

ജുഹുവിൽ തന്നെയുള്ള മറ്റൊരു അപാർട്ട്മെന്റിലേക്ക് ഹൃതിക് റോഷൻ താമസം മാറുമെന്നാണ് വിവരം. ഹൃതിക് വീട് മാറിയാൽ അതിന് പിന്നാലെ തന്നെ വരുണും കുടുംബവും ഇവിടെ താമസത്തിന് എത്തും. കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണിത്. ഇതേ അപ്പാർട്ട്മെന്റ്  സമുച്ചയത്തിലാണ് നടൻ അക്ഷയ് കുമാർ, നിർമാതാവ് സാജിദ് നാദിയാവാല എന്നിവരും താമസിക്കുന്നത്.

ജുഹു മേഖലയിൽ തന്നെയുള്ള മറ്റൊരു അപ്പാർട്ട്മെന്റിലായിരുന്നു വരുണും നതാഷയും താമസിച്ചിരുന്നത്. എന്നാൽ മകളുടെ ജന്മശേഷം അൽപംകൂടി സൗകര്യപ്രദമായ ഇടം വേണമെന്ന തീരുമാനത്തെ തുടർന്നാണ് പുതിയ വീട് ഇവർ വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. വരുൺ ധവാൻ്റെ വാടക കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇപ്പോൾ പുതിയ സ്ഥലത്തേക്ക് താമസം മാറാൻ താരം തീരുമാനിക്കുന്നതായി വാർത്തകൾ പുറത്തുവന്നതോടെ 'കുഞ്ഞിനൊപ്പമുള്ള പുതിയ തുടക്കം സന്തോഷം നിറഞ്ഞതാകട്ടെ' എന്ന ആശംസകളാണ് താരത്തിന്റെ സമൂഹമാധ്യമ പേജിലെ കമന്റ് ബോക്സിൽ നിറയുന്നത്.

English Summary:

varun dhawan to rent hrithik roshan's sea facing flat- celebrity news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com