ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹംപോലെ ഇത്രയുംനീണ്ട ആഘോഷം നിറഞ്ഞ ഒരു ചടങ്ങ് ഒരുപക്ഷേ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടാകില്ല. ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി നിറഞ്ഞുനിൽക്കുകയാണ് മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ.

അനന്ത് അംബാനിയും രാധിക മെർച്ചന്റും. ചിത്രം: @MANISHK78598494/ Twitter
അനന്ത് അംബാനിയും രാധിക മെർച്ചന്റും. ചിത്രം: @MANISHK78598494/ X

ദക്ഷിണ മുംബൈയിലെ അല്‍ത്തമൗണ്ട് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആന്റിലിയ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൗധമായാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരമാണ് ഒന്നാം സ്ഥാനത്തുള്ളത്. 

antilia
instagram @antiliahouse

400,000 ചതുരശ്രയടിയാണ് ആന്റിലിയയുടെ വിസ്തൃതി എന്ന് പറയുമ്പോള്‍തന്നെ ഈ കൊട്ടാരത്തിന്റെ വലുപ്പം ഊഹിക്കാമല്ലോ. രണ്ടു ബില്യന്‍ ഡോളറാണ് ഏകദേശ മതിപ്പ് വില.

മുംബൈ നഗരത്തില്‍ കടലിനു അഭിമുഖമായി 27 നിലകളിലായാണ് ആന്റിലിയ തലയുയര്‍ത്തി നില്‍ക്കുന്നത്. ഷിക്കാഗോ ആസ്ഥാനമായുള്ള പെര്‍കിന്‍സ് ആന്‍ഡ്‌ വില്‍സാണ് ശിൽപികൾ‍. ലേയിത്തണ്‍ ഹോള്‍ഡിങ്ങ്സ് എന്ന ഓസ്ട്രലിയന്‍ കമ്പനിയാണ് ഇതിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.

Chairman of Reliance Industries Mukesh Ambani (centre R) alongwith his family attends a traditional wedding ritual ahead of the wedding of his son Anant Ambani to Radhika Merchant, at his residence Antilia in Mumbai on July 3, 2024. (Photo by Indranil Mukherjee / AFP)
Chairman of Reliance Industries Mukesh Ambani (centre R) alongwith his family attends a traditional wedding ritual ahead of the wedding of his son Anant Ambani to Radhika Merchant, at his residence Antilia in Mumbai on July 3, 2024. (Photo by Indranil Mukherjee / AFP)

 ആന്റിലിയയിലെ ഓരോ നിലകൾക്കും ഏകദേശം രണ്ടുനില കെട്ടിടത്തിന്റെ ഉയരമുണ്ട്. റിക്റ്റര്‍ സ്കെയിലില്‍ എട്ടു വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ക്ക് പോലും വീടിനെ ഒരുചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപായ ആന്റിലിയയിൽ നിന്ന് പ്രചോദനം കൊണ്ടാണ് മുകേഷ് അംബാനി ഈ വീടിന് പേര് നൽകിയത്

മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവരാണ് ഇവിടുത്തെ താമസക്കാര്‍. ഏറ്റവും മുകളിലെ ആറുനിലകള്‍ പൂര്‍ണ്ണമായും സ്വകാര്യസ്ഥലമാണ്. എന്നാല്‍ മറ്റു നിലകള്‍ പലതും മുകേഷ് അംബാനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കൂടിയുള്ളതാണ്. 

ഒരു വലിയ ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകള്‍, സലൂണ്‍, ജിം, ഐസ്ക്രീം പാര്‍ലര്‍, അമ്പതുപേര്‍ക്ക് ഇരിക്കാവുന്ന സിനിമാതിയറ്റര്‍ എന്നിങ്ങനെ ഒരു ചെറുനഗരത്തിനു സമാനമായ സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്.

കാറുകളോട് പ്രിയമുള്ള മുകേഷ് അംബാനി ആറുനിലകള്‍ പൂര്‍ണ്ണമായും കാര്‍ ഗരാജ് ആക്കിയിരിക്കുകയാണ്. അഞ്ചു കോടിയുടെ മേയ്ബാ ഉള്‍പ്പെടെ 150 ലേറെ കാറുകള്‍ ഒരേസമയം ഇവിടെ കിടക്കും. ഏഴാം നില, കാര്‍ സര്‍വീസ് സ്റ്റേഷന്‍ ആണ്. ഒന്‍പതു ഹൈ സ്പീഡ് എലിവേറ്ററുകള്‍ വീട്ടിലുണ്ട്.

കടലിന്റെ മനോഹാരിത കാണാന്‍ സാധിക്കുന്ന രീതിയിലാണ് ആന്റിലിയയുടെ നിര്‍മാണം. മുംബൈ നഗരത്തിന്റെ ചൂടിൽ നിൽക്കുമ്പോൾ, മഞ്ഞു പൊഴിയുന്നത് കാണണം എന്ന് തോന്നിയാല്‍ അതിനും ആന്റിലിയയില്‍ സ്ഥലമുണ്ട്. ഒരു മുറി പൂര്‍ണ്ണമായും മനുഷ്യനിര്‍മിത സ്നോ റൂം ആക്കിയിട്ടുണ്ട് ഇവിടെ. ശരിക്കും മഞ്ഞുപാളികള്‍ പോലെ തോന്നിക്കും ഇവിടുത്തെ ഭിത്തികള്‍ കണ്ടാൽ. ചുരുക്കത്തിൽ പകരം വയ്ക്കാനില്ലാത്ത വിസ്മയം തന്നെയാണ് ആന്റിലിയ.

English Summary:

Anant Ambani-Radhika Merchant Wedding Today- Antilia in full spirit- Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com