അലങ്കാരത്തിന് വാടിപ്പോകാത്ത പൂക്കൾ, അതും പ്ലാസ്റ്റിക് കുപ്പിയിൽ
Mail This Article
സ്വീകരണമുറിയും മറ്റും അലങ്കരിക്കാൻ പൂക്കൾ വാങ്ങുന്നവർ ഒരുപാട് പേരുണ്ടല്ലോ. പൂക്കൾ വാടിപ്പോകുമ്പോൾ അവ എടുത്തു മാറ്റേണ്ടിവരും. അത് വലിയ ബുദ്ധിമുട്ടാണ്. ഒപ്പം പണച്ചെലവും. എന്തുകൊണ്ട് നമുക്ക് പൂക്കൾ വാടാത്ത ചെടികൾ അലങ്കാരത്തിന് ഉപയോഗിച്ചുകൂടാ? പറഞ്ഞുവരുന്നത് ഒരിക്കലും വാടാത്ത പൂവിനെക്കുറിച്ചല്ല, ചെടികളിൽത്തന്നെ നിൽക്കുന്ന പൂവിനെക്കുറിച്ചാം. പൂവ് അതിന്റെ ചെടിയിൽത്തന്നെ വിരിഞ്ഞുനിൽക്കുന്നത് നമ്മുടെ അകത്തളങ്ങൾക്ക് ഭംഗി വർധിപ്പിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ കുപ്പിയിലും മറ്റും ചെറു ചെടികൾ നട്ടുവളർത്തിയെടുക്കാം. ടേബിൾ റോസ് പോലുള്ള ചെടികളാണ് ഇത്തരം ഉപയോഗങ്ങൾക്ക് അനുയോജ്യം.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിലാണ് ഇവ വളർത്തിയെടുക്കേണ്ടത്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യത്തിന് ഒരു പരിഹാരവുമാകും വീടിന് ഒരു അഴകും ആകും. അപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ എങ്ങനെ ചെടികൾ നട്ടുവളർത്തി ഫ്ലവർ അറേഞ്ച്മെന്റ് ചെയ്യാമെന്ന് വിഡിയോ കാണാം.