പാൽ കവർ വലിച്ചെറിയണ്ട, ഉപകാരമുണ്ട്
Mail This Article
പാക്കറ്റ് പാൽ വാങ്ങുമ്പോൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്നതാണ് കവർ. വെറുമൊരു പ്ലാസ്റ്റിക് മാലിന്യം എന്നതിലുപരി മനസുണ്ടെങ്കിൽ അവയെ പച്ചക്കറിക്കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യാം. നടീൽ മിശ്രിതം നിറച്ച് ചീര പോലുള്ള ഇലക്കറികൾ ഇത്തരം പാൽ പാക്കറ്റുകളിൽ വളർത്തിയെടുക്കാവുന്നതേയുള്ളൂ.
പാൽ കവറുകൾ വെറുതെ വലിച്ചെറിയാതെ വളക്കൂറുള്ള മണ്ണു നിറച്ച് ചീര നട്ടിരിക്കുകയാണ് വീട്ടമ്മയായ സുജ സുരേന്ദ്രൻ. ചീരച്ചെടികളെ വലുപ്പത്തിൽ വളരാനനുവദിച്ച് വീട്ടാവശ്യത്തിനായി മുറിച്ചെടുക്കുകയാണ് സുജ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചീരച്ചെടിയുടെ തായ് തണ്ടിൽനിന്ന് വീണ്ടും പുതു നാമ്പുകൾ മുളച്ചു വരികയും ചെയ്യും. പ്ലാസ്റ്റിക് മാലിന്യം എന്ന തലവേദന ഇല്ലാതായി എന്നു മാത്രമല്ല വീട്ടിലേക്കുള്ള പച്ചക്കറികളും നല്ലരീതിയിൽ ലഭിക്കുന്നു. ശരീരത്തിന് ആരോഗ്യം, മനസിന് സന്തോഷം.