ADVERTISEMENT

വ്യത്യസ്തമായ ജീവിതാവസ്ഥയെയും സ്ഥലപശ്ചാത്തലത്തെയും ആധാരമാക്കി ആഖ്യാനത്തിന്റെ പുതിയ മാനങ്ങൾ സാക്ഷാൽക്കരിച്ച നോവലാണ് ‘മഞ്ഞ്.’ മുൻ നോവലുകളെ അപേക്ഷിച്ച് ദൈർഘ്യം കുറഞ്ഞ, ഭാവകാവ്യത്തിന്റെ കാൽപനികചാരുതയുള്ള രചനയാണത്. എംടി ചെറുകഥയിൽ സാക്ഷാൽക്കരിച്ച ഏകാഗ്രവും സംക്ഷിപ്തവും സാന്ദ്രവുമായ രചനാരീതി ‘മഞ്ഞി’ൽ സാഫല്യമടയുന്നു. നോവൽ എന്നതിനെക്കൾ നോവലെറ്റിന്റെ ഘടനയും സ്വരൂപവുമാണ് അതിനുള്ളത്. മഞ്ഞുമൂടിയ നൈനിറ്റാൾ പശ്ചാത്തലമാക്കി, പ്രണയഭംഗത്തിന്റെ ഭാരവും പേറി കഴിയുന്ന വിമലയുടെ ഏകാന്തജീവിതത്തെ അവതരിപ്പിക്കുന്ന സ്ഥലഭൂമിക നോവലിന്റെ പ്രാണതന്തുവായി മാറുന്നു. 

manju-book

മനുഷ്യൻ എന്തിനോവേണ്ടി നിരർഥകമായി കാത്തിരിക്കുന്നു എന്നത് ആധുനികസാഹിത്യത്തിന്റെ പ്രിയ പ്രമേയമായിരുന്നു. സാമുവൽ ബക്കറ്റിന്റെ ‘ഗോദോയെ കാത്ത്’ പോലെയുള്ള കൃതികൾ ആ പ്രമേയത്തിന്റെ വലിയ സാധ്യതകൾ ആവിഷ്കരിച്ചു. മലയാളസാഹിത്യത്തിൽ ആധുനികതാപ്രസ്ഥാനത്തിന്റെ ഭാവുകത്വം സംക്രമിച്ചെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ‘മഞ്ഞി’ന്റെ പിറവി. ഏകാകികളും വിഷാദികളുമായ കഥാപാത്രങ്ങളുടെ ആന്തരികഭാവങ്ങളെ ദ്യോതിപ്പിക്കുന്ന മൂടൽമഞ്ഞിന്റെ നേരിയ ഭാവച്ഛായ കലർന്ന അന്തരീക്ഷവും കാവ്യാത്മകമായ ആഖ്യാനശൈലിയും എല്ലാം ചേർന്ന് ‘മഞ്ഞ്’ മലയാളത്തിലെ അനുപമമായ ഒരു രചനയായി വേർതിരിഞ്ഞു നിൽക്കുന്നു. 

Content Summary: Remembering the novel Manju by M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com