ഇസ്താംബുളിലെ ഹറാംപിറപ്പുകൾ – എലിഫ് ഷഫാക്ക്
Mail This Article
×
ചരിത്രത്തിന്റെ കനത്ത നിശബ്ദതകൾ ഓർമ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകൾ. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന രണ്ട് തുർക്കി–അർമേനിയൻ കുടുംബങ്ങളുടെ ഈ കഥ, തുർക്കിയുടെയും അർമേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകൾ തേടി ഇസ്താംബുൾ നഗരത്തിലേക്ക് എത്തുന്ന അർമനുഷ് എന്ന പെൺകുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓർമ്മപ്പെയ്ത്താണ് കാണുന്നത്.
അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേർന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ നോവൽ.
വിദ്വേഷത്തെ സ്നേഹംകൊണ്ട് മറികടക്കുന്ന ഇസ്താംബുൾ എന്ന മാന്ത്രികനഗരത്തിന്റെ കഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.