ADVERTISEMENT

ആനന്ദപുരത്തെ അദ്ഭുതകാറ്റാടികൾ നന്നാക്കാനെത്തിയ അപ്പുവും എൻജിനീയറായ അച്ഛനും അവരുടെ ദൗത്യം പൂര്‍ത്തിയാക്കിയിട്ടും പുതിയ പ്രശ്നങ്ങൾ അവിടെ ഉയർന്നുവരികയാണ്. വിസ്മയങ്ങളുടെ ഒരു വിചിത്രലോകമാണ് ആനന്ദപുരം. വളരുകയും ചുരുങ്ങുകയും ചെയ്യുന്ന കൊമ്പുകളുള്ള ആനന്ദപുരം നിവാസികൾ, പതിനെട്ടു നിലകളുള്ള അമ്മക്കാറ്റാടി, ആകാശം മുട്ടെ ഉയരമുള്ള വടവൃക്ഷങ്ങൾ നിറഞ്ഞ താമരത്തോട്ടം, കയറിയിരുന്ന് ആകാശത്തേക്കു പറക്കാനാവുന്ന വിമാനത്തുമ്പ, പ്രായത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത വരാഹിമുത്തശ്ശി, മനുഷ്യന്റെ നീളം വരുന്ന കൈകളുള്ള വൈരഭന്മാർ എന്ന വിചിത്രമനുഷ്യർ, അംബരചുംബികളായ കൂടുകളിലുള്ള വലിയ ചിത്രശലഭങ്ങൾ നിറഞ്ഞ സന്തോഷപ്പാടം, കയറിയിരുന്നു സ്വിച്ചിട്ടാൽ ഉദ്ദിഷ്ടസ്ഥലത്ത് നിമിഷംകൊണ്ടെത്തിച്ചേരുന്ന സമയരഥം, ആനന്ദപുരത്തിന് ഭീഷണിയുയർത്തുന്ന പെരിഞ്ചക്കോടൻപട– അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല.

പെരിഞ്ചക്കോടന്റെ ഭീഷണിയിൽനിന്ന് ആനന്ദപുരത്തെ രക്ഷിക്കുന്നതിനായി തന്ത്രപരമായി കെണിയൊരുക്കുന്ന അപ്പു അതിൽ അദ്ഭുതകരമായി വിജയിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സിരകളെ പ്രകമ്പനം കൊള്ളിക്കുന്ന കഥാഗതി. വായനക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com