ആരുടെ രാമൻ ?
Mail This Article
×
വേദേതിഹാസ പുരാണങ്ങളും ധർമശാസ്ത്രങ്ങളും അര്‍ത്ഥശാസ്ത്രങ്ങളും വേദാന്തവും അടങ്ങുന്ന സംസ‍്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ടീയത്തെ നിർണയിക്കുന്ന ബൃഹത് പാഠങ്ങളാണ് . ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ലോകബോദ്യത്തെ ഭാവനപ്പെടുത്തിയെടുക്കുന്നതിൽ ഇടയ്ക്കൊക്കെയും അപ്രമാദിത്വപൂർണ്ണമായ സ്ഥാനമാന പദവികാളാണുള്ളത് .ജനജീവിതത്തിന്റെ മൂല്യവിചാരങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിലും സാമൂഹ്യബോധത്തെ നിർണയിക്കുന്നതിലും അതിബൃഹത്തായ ഭാഗഭാഗിത്തം വഹിക്കുന്നവയാണ്. ഇതിഹാസപുരാണ വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുക എന്നത് അടിയന്തരമായ ദൗത്യമാണ് . അത്തരമൊരു പരിശ്രമത്തിന്റെ ഭാഗമാണ് ആരുടെ രാമൻ ? എന്ന ഈ ഗ്രന്ഥം . ഈ പുസ്തകത്തിന് രണ്ടുഭാഗങ്ങളാണുള്ളത് . ആദ്യഭാഗത്ത് വാല്മീകി രാമായണത്തെ മുൻനിർത്തിയുള്ള പഠനങ്ങളാണ് ഉള്ളടങ്ങിയിരിക്കുന്നത് . രണ്ടാം ഭാഗത്തിൽ മഹാഭാരതം, രാമായണം, അദ്വൈതവേദാന്തം,താന്ത്രികവിദ്യ, അര്‍ത്ഥശാസ്ത്രം, ധർമശാസ്ത്രങ്ങൾ, നവോത്ഥാനം, ക്ഷേത്രസംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പാഠങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ പാഠങ്ങളെല്ലാംതന്നെ ആരുടെ രാമൻ? എന്ന പ്രതീകാത്മക ചോദ്യത്തെ അഭിമുഖീകരിക്കുന്നവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.