ADVERTISEMENT
കുശലയുടെ ഓർമ്മക്കുറിപ്പുകളിലെ വീക്ഷണങ്ങളുടെ പുതുമയും ഭാഷയുടെ അഭൂതപൂർവമായ ചാരുതയും എന്നെ ഏറെ അമ്പരപ്പിക്കുക മാത്രമല്ല ഏറെ ആനന്ദിപ്പിക്കുകയും ചെയ്തു. അവർ ഇന്ന് ഇന്ത്യയിലെ എന്നല്ല, ലോകത്തുതന്നെയും ഏറെ ആദരിക്കപ്പെടുന്ന ഒരു ഭൗമശാസ്ത്രജ്ഞയാണ്. ഭൗമശാസ്ത്രമാണ് അവരുടെ ഇഷ്ടവിഷയമെങ്കിലും ഈ ബഹുമുഖപ്രതിഭയുടെ താൽപര്യം അതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത് ഉയർന്നു പറക്കുന്ന ഒരു പട്ടംപോലെ എതിർവാതങ്ങളെ അതിജീവിച്ച് ദൂരസ്ഥങ്ങളായ മണ്ഡലങ്ങളിലെത്തി അവിടങ്ങളിലും ആധിപത്യമുറപ്പിക്കുന്നു. കുശല ഇപ്പോഴും കർമ്മനിരതയാണ്. അവരുടെ മനീഷയ്ക്ക് ഒരു ക്ഷീണവുമില്ല: അവരുടെ പൊൻതൂലികയിലെ മഷി അൽപംപോലും ഉണങ്ങിയിട്ടുമില്ല. സത്യത്തിൽ എനിക്ക് അസൂയ തോന്നുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com