ADVERTISEMENT
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുള്ള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസ്സോടെ പരമ്പരാഗത രീതികൾക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നു കാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുള്ള കാഴ്ചപ്പാടുകളോടൊപ്പം സ്വവർഗ്ഗരതി, തന്ത്ര സെക്സ്, വിവാഹപൂർവ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങള്‍, ഭിന്നശേഷിക്കാരുടെ ലൈംഗികത, ലൈംഗികരോഗങ്ങൾ, പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികൾ ലൈംഗികതയെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com