ADVERTISEMENT
സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നുവരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദത പോലും കുറ്റകൃത്യമായിപ്പോകും.. ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകൾ.. ഈ ഇരകൾ നമുക്കു പകർന്നു തരുന്നത് വലിയൊരു പാഠമാണ്. ‘ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മത ദേശവംശ ഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന് തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചു പിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com