ADVERTISEMENT

മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലനയാറിലെ ബോട്ട് അപകടം നടന്നിട്ട് 100 വർഷം. 1924 ജനുവരി 16നായിരുന്നു മഹാകവിയെ മലയാളസാഹിത്യത്തിന് നഷ്ടമായ റെഡീമർ ബോട്ട് ദുരന്തം നടന്നത്. ആലുവയിലേക്കു പോകാനായി കൊല്ലത്തെത്തിയ കുമാരനാശാൻ തുടർയാത്രയ്ക്കാണ് ജനുവരി 16 ന് രാത്രി 10 ന് പുറപ്പെട്ട റെഡീമർ ബോട്ടിൽ കയറിയത്. 

95 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു മുറജപം കഴിഞ്ഞു മടങ്ങിയവര‍ും കോട്ടയത്തു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ചിലരും ഉൾപ്പെടെ 136 പേരാണ് കയറിയത്. പിന്നെയും വഴിയിൽ നിന്ന് യാത്രക്കാർ കയറി. ചിലർ ഇറങ്ങുകയും ചെയ്തു.

ബോട്ടിന്റെ രണ്ടാം നിലയിലായിരുന്നു കുമാരനാശാൻ. രാത്രി സഹൃദയരായ ചിലർക്കൊപ്പം തന്റെ കൈവശമുണ്ടായിരുന്ന ‘കരുണ’ കാവ്യത്തെപ്പറ്റി ചർച്ച നടത്തിയിട്ട്  മഹാകവി ഉറങ്ങാൻ കിടന്ന ശേഷമാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെയാണ് പല്ലനയിൽ കൊടുംവളവിൽ തിരിക്കുന്നതിനിടയിൽ ബോട്ട് നിയന്ത്രണം വിട്ടു മറിഞ്ഞത്.  24 പേരാണ് ആ അപകടത്തിൽ മരിച്ചത്. ഒരു ദിവസത്തിനു ശേഷമാണ് ആശാന്റെ മൃതദേഹം കണ്ടെത്താനായത്. ‘കരുണ’ കാവ്യത്തിന്റെ പെൻസിൽ കൊണ്ടെഴുതിയ കയ്യെഴുത്തു പ്രതി കേടുകൂടാതെ കിട്ടി. കുമാരനാശാന്റെ മൃതദേഹം സംസ്കരിച്ച പല്ലനയാറിന്റെ തീരത്താണ് സാംസ്കാരിക കേന്ദ്രമായ ‘കുമാരകോടി’ സ്ഥിതി ചെയ്യുന്നത്. 

കൊല്ലം മുതൽ എറണാകുളം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്ന ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടർ സർവീസിന്റെ  ബോട്ടായിരുന്നു റെഡീമർ. ഇതിന്റെ ഉടമസ്ഥൻ ചേർത്തല സ്വദേശി പാപ്പി വക്കീലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com