ADVERTISEMENT

മറ്റൊരാളുടെ അധ്വാനത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് സ്വന്തം അന്തസ്സുണ്ടാക്കുകയല്ല, സ്വന്തം നിലയിലും വിലയിലും നിൽക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്ന് പ്രശസ്ത എഴുത്തുകാരി ആർ. രാജശ്രീ. എം.ജി.സർവകലാശാല യൂണിയൻ മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച ‘സാഹിത്യോത്സവ’ത്തിന്റെ രണ്ടാം ദിനം സംസാരിക്കുകയായിരുന്നു ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യുടെ എഴുത്തുകാരി. ചലച്ചിത്ര നടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി, എഴുത്തുകാരി നിഷ അനിൽ കുമാർ തുടങ്ങിയവർ ഉൾ‍പ്പെട്ടതായിരുന്നു ‘അതാ പരിപ്പുകരിഞ്ഞ മണം വരുന്നു, ഈ പരിപ്പ് ഇനി ഇവിടെ വേവില്ല, പെണ്ണിന്റെ സ്വതന്ത്രയാത്രകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ച.

സ്ത്രീകൾ സ്വയം സൃഷ്ടിക്കുന്ന, അല്ലെങ്കിൽ അനുവദിച്ചുകൊടുക്കുന്ന അവസ്ഥകൾ ഒരു സ്ത്രീപക്ഷ അവസ്ഥയാണെന്ന് താൻ കരുതുന്നില്ല എന്നും രാജശ്രീ പറഞ്ഞു. അങ്ങനെ സംഭവിക്കുമ്പോഴാണ് സ്ത്രീകൾക്ക് തലകുനിക്കേണ്ടി വരുന്നത്. അങ്ങേയറ്റം നിഷ്കളങ്കതോടെ നിൽക്കുന്നവരുണ്ട്, അത്രത്തോളം നിഷ്കളങ്കതയുടെ ആവശ്യമില്ല, അങ്ങനെ നിൽക്കുമ്പോഴും സ്ത്രീകൾക്ക് തലകുനിക്കേണ്ടി വരുന്നു എന്ന് അവർ പറഞ്ഞു. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ചുവട്ടിൽ നിന്ന് അന്തസ്സുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം സ്വന്തം നിലയും വിലയും ഉയർത്തി അന്തസ്സുണ്ടാക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.

താൻ രണ്ടു സിനിമകൾ എഴുതി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഗായത്രി പറഞ്ഞു. സിനിമയുടെ അനിശ്ചിതത്വമുണ്ടെങ്കിലും അത് വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത് എന്നും ഗായത്രി പറഞ്ഞു.

English Summary:

Women's Empowerment Takes Center Stage at MG University Union Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com