സ്വാതന്ത്ര്യം - നൈന മണ്ണഞ്ചേരി എഴുതിയ കവിത
Mail This Article
×
സ്വാതന്ത്ര്യം തന്നെ അമൃതം
എന്ന് നീട്ടിപ്പാടുകയും
സൗഹൃദത്തിന്റെ ആവശ്യകത
ഊന്നിപ്പറയുകയും ചെയ്ത്
വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്
അയൽക്കാരൻ
വീടിനു മുന്നിലൂടെ വഴി നടക്കുന്നത് കണ്ടത്,
മേലിൽ ഈ വഴി നടക്കരുതെന്ന് പറഞ്ഞ്
അവനെ വിരട്ടിയപ്പോൾ
മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.