അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ; വിഡിയോയ്ക്ക് വിമർശനം
Mail This Article
നടി അഷു റെഡ്ഢിയുമൊത്തുള്ള രാം ഗോപാൽ വർമയുടെ വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് വിവാദത്തിലായിരിക്കുന്നത്. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിക്കുന്നു.
അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്.
കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്.
രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്. സിനിമാ പ്രമോഷനു വേണ്ടി സംവിധായകൻ ഇത്രയും തരംതാഴരുതെന്നും ഇത്രയും വൃത്തികെട്ടൊരു അഭിമുഖം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും വിമർശകര്‍ പറയുന്നു.