ADVERTISEMENT

അടുത്ത വീട്ടിലെ പയ്യനോടെന്ന പോലെ കാണുന്നവർക്ക് അറിയാതൊരു അടുപ്പവും വാത്സല്യവും ഇഷ്ടവുമൊക്കെ തോന്നിപ്പോകും. അൽപം ചഞ്ചലമായ മനസാണെങ്കിൽ പ്രണയതരളിതമാകും. പയ്യൻസ് തെലുങ്കു ആണെന്നു പറയാമെന്നേയുള്ളൂ, പക്ഷേ, അർജുൻ റെഡ്ഡി കണ്ടവർ വിജയ് ദേവരകൊണ്ടയെ പ്രേമിക്കാതിരിക്കുന്നതെങ്ങനെ!

Shruthi Ramachandran's Chat with Vijay Devarakonda, Rashmika Mandanna FULL EPISODE | Manorama Online

 

നാട്ടിലെ ദേവരകൊണ്ട ആരാധികമാരിൽ കോളജ് കുട്ടികൾ മുതൽ സഹതാരങ്ങൾ വരെയുണ്ട്. അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ‘കബീർ സിങ്ങി’ലെ നായിക കിയാര അദ്വാനി ഉൾപ്പെടെയുള്ളവർ താരാരാധന പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് നടി സനൂഷ ഇങ്ങനെ അടിക്കുറിപ്പിട്ടു, ‘‘എനിക്ക് ഒരു ചോദ്യമേയുള്ളൂ, എന്നെ ഡേറ്റ് ചെയ്യാമോ?’’ (All I had was one question: “Would you go on a date with me ? You are Love @thevarakonda)

 

Nuvvila-Movie
ആദ്യ ചിത്രം നുവുല്ലെയിൽ നിന്നും

കഷ്ടപ്പെട്ട തുടക്കം

 

അച്ഛൻ ടെലിവിഷൻ സംവിധായകൻ ദേവരകൊണ്ട ഗോവർധൻ റാവു. പക്ഷേ, അച്ഛന്റെ മേൽവിലാസത്തിൽ സിനിമയുണ്ടാകില്ലെന്ന് വിജയ് ദേവരകൊണ്ട അനുഭവിച്ചറിഞ്ഞതാണ്. 2011ൽ സിനിമ പ്രവേശം നടത്തിയ വിജയിനു നല്ലൊരു വേഷം ലഭിക്കാൻ പിന്നെയും 4 വർഷം കാത്തിരിക്കേണ്ടി വന്നു. 2015ൽ ഇറങ്ങിയ ‘യേവഡേ സുബ്രഹ്മണ്യ’ത്തിൽ സഹനായകനായിരുന്നെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

vijay-devarakonda-old-1

 

പിന്നീട് നായകനായി രണ്ടു ചിത്രങ്ങൾ. പക്ഷേ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘അർജുൻ റെഡ്ഡി’ സംഭവിച്ചത് 2017ൽ. 5 കോടി രൂപ ചെലവിലെടുത്ത ചിത്രം  നേടിയത് 51 കോടി, ഒപ്പം പുരസ്കാരങ്ങളും. പിന്നീട് ഗീതാഗോവിന്ദം, നോട്ട, ടാക്സിവാല എന്നീ ചിത്രങ്ങളിലൂം അർജുന്റെ താരപ്രഭ നിറഞ്ഞുനിന്നു.

 

vijay-devarakonda-car
പെല്ലി ചൂപ്‌ലുവിനു ശേഷം താരം സ്വന്തമാക്കിയ ആദ്യ കാർ

ആരാധകരുടെ സ്വന്തം

vijay-devarakonda-k3
വിജയ് ദേവരകൊണ്ടയുടെ രണ്ടാമത്തെ ചിത്രം ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ന്റെ സെറ്റിൽ നിന്നും

 

ഇപ്പോൾ കാണുന്ന താരാരാധന ഏറെ കഷ്ടപ്പെട്ടു നേടിയതാണെന്നു വിജയിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ആരാധകരെ നിരാശപ്പെടുത്താറില്ല താരം.

vijay-devarakonda-keerthi

 

അടുത്തിടെ എയർപോർട്ടിൽ കാണാൻ കാത്തുനിന്നവരുടെ തിക്കിത്തിരക്കിലൂടെ അടുത്തെത്തിയ ആരാധിക താരത്തെ കണ്ട സന്തോഷത്തിൽ കരഞ്ഞുപോയി. ആ പെൺകുട്ടിയെ ഏറെനേരം ചേർത്തുപിടിച്ച് സമാധാനിപ്പിച്ചാണ് ദേവരകൊണ്ട തിരികെയയച്ചത്.

 

ഡിയർ കൊമ്രേഡ്

 

പുതിയ ചിത്രം ‘ഡിയർ കൊമ്രേഡി’ന്റെ പ്രമോഷനായി തെന്നിന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ് വിജയ് ദേവരകൊണ്ട. ഇതുവരെ പരീക്ഷിക്കാത്ത പുതുമകളോടെ ലൈവ്  കൺസേർട്ടും നൃത്തവുമായി ആരാധകരെ കയ്യിലെടുക്കുന്ന ഇവന്റുകളാണ് ഓരോ നഗരത്തിലും താരം  നടത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ കൊച്ചിയിലും ദേവരകൊണ്ടയെത്തി. ആദ്യമായാണ് താരത്തിന്റെ ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുന്നത്.

 

‘‘എല്ലാ മലയാളി കൊമ്രേഡ്സിനും നമസ്കാരം. വളരെ സന്തോഷമുണ്ട് നിങ്ങളെ കാണുന്നതിൽ’’, എന്നു മലയാളത്തിൽ പറഞ്ഞാണ് വിജയ് ദേവരകൊണ്ട സംസാരിച്ചു തുടങ്ങിയത്. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫറും എഡിറ്ററും മലയാളികളാണെന്നും അവരാണ് മലയാളം പഠിപ്പിച്ചെന്നും താരം വെളിപ്പെടുത്തി. ചിത്രത്തിന്റെ 10 ദിവസത്തെ ഷൂട്ട് കേരളത്തിലായിരുന്നു. ഹൈദരാബാദിലേക്കു മടങ്ങിയശേഷവും യൂണിറ്റലുള്ളവർ ‘ചേട്ടാ, ചേട്ടാ’ എന്നിങ്ങനെ വിളിക്കുമായിരുന്നുവെന്ന് വിജയ് തമാശയോടെ ഓർത്തെടുത്തു.  

 

മലയാളത്തിലേക്ക്

 

എന്റെ സിനിമ എല്ലാ ഭാഷയിലുള്ളവരും കാണണമെന്നാണ് ആഗ്രഹം. പക്ഷേ, സിനിമയ്ക്കായി ഓരോ ഭാഷയിലും അഭിനയിക്കുക എത്ര സുഖകരമല്ല. ഭാഷയറിയാത്തതാണു പ്രശ്നം. ഭാഷയിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ അഭിനയം നന്നാകില്ല. മലയാളം അറിയാത്തതു പ്രശ്നമാണ്. എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു, ഒരു മലയാളി ഗേൾഫ്രണ്ടിനെ നോക്കിയാൽ മതിയെന്ന്. അതുപക്ഷേ, ശരിയാണെന്നു തോന്നുന്നില്ല. തീർച്ചയായും മലയാളി പെൺകുട്ടികൾ സുന്ദരികളാണ്.

 

പക്ഷേ, ഭാഷ പഠിക്കാൻ അത്തരം ഷോർട്ട് കട്ട് ഉപയോഗിക്കരുതെന്നാണ് തോന്നുന്നത്, വിജയ് ദേവരകൊണ്ട പറഞ്ഞു. പക്ഷേ, മലയാളം പഠിക്കാൻ ഷോർട്ട് കട്ട് തിരഞ്ഞെടുത്തെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളി ആരാധികരമാരെന്ന് ദേവരകൊണ്ട അറിയുന്നതെങ്ങിനെ!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com