ADVERTISEMENT

തന്റെ പേരിൽ വ്യാജ അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി നടി ജൂഹി രസ്തോഗി. സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

 

മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്.

 

juhi-rustagi-police

ജൂഹിയുടെ കുറിപ്പ് വായിക്കാം:

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടി കാട്ടി കേരള പൊലീസ് ഡയറക്ടർ ജനറൽ ലോക്നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ. 

 

പൊലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

 

നടി പൊലീസിനു നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ: 

 

ജൂഹി രസ്തോഗി (22) എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാജവിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. മനഃപൂർവം അപവാദപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ അശ്ലീല ചിത്രങ്ങൾ വ്യാപകമായി നിർമിക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എനിക്ക് അറിയാവുന്ന എന്നെ അറിയാവുന്ന ആളുകൾ ഇന്നലെ എന്നെ വിളിക്കുമ്പോഴാണ് ഞാൻ ഈ വിവരം അറിയുന്നത്. തുടർന്ന് പലരും എനിക്ക് സ്ക്രീൻ ഷോട്ടുകൾ അയച്ചുതന്നു. എന്റെ അന്വേഷണത്തിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അടക്കണം സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുവെന്ന് ബോധ്യമായി.

 

ഇത് മനഃപൂർവം എന്നെ സമൂഹമധ്യത്തിൽ താറടിച്ചുകാണിക്കുവാനും അതുവഴി എന്നിൽ മാനസിക സമ്മർദം ഉയർത്തി എന്നെയും എന്റെ കുടുംബത്തിനെയും നശിപ്പിക്കുവാനും തന്നെയാണ് ഇതിനു പിന്നിലുള്ളവരുടെ ശ്രമം. ഈ ചെറു പ്രായത്തിൽ ഞാൻ സീരിയിലിൽ അഭിനയിച്ചും അതോടൊപ്പം പഠനവും തുടർന്നാണ് ജീവിക്കുന്നത്. ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ഈ ചെറുപ്രായത്തിൽ തന്നെ എന്നെ നശിപ്പിക്കുവാൻ തുടങ്ങിയവരെ അടിയന്തരമായി അന്വേഷണം നടത്തി കണ്ടെത്തി സോഷ്യൽമീഡിയയിൽ എന്റെ പേരിലെന്ന് പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ദുഷ്ടശകിതകളെ കണ്ടെത്തി കർശനശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com