ADVERTISEMENT

കേരളശ്ശേരി ∙ നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് 14 വർഷം. 4 പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന അതുല്യ കലാകാരനാണ്. സംസ്ഥാന അവാർഡ് നേടിയ നിഴൽകൂത്ത് സിനിമയിലെ കാളിയപ്പൻ, ദേവാസുരത്തിലെ പെരിങ്ങോടൻ, തൂവൽകൊട്ടാരത്തിലെ മാരാർ, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ തുടങ്ങി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങൾ ഒട്ടേറെയാണ്. ഗ്രാമീണ നിഷ്കളങ്കതയും ലാളിത്യവും ഒടുവിലിനെ വിത്യസ്തനാക്കി. ഒടുവിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ സമ്മേളനം നടത്താറുണ്ട്.

 

അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കുത്തി’ലെ കാളിയപ്പൻ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തനി നാട്ടിൻപുറത്തുകാരനായി ജീവിച്ച ഒടുവിലിന്റെ കഥാപാത്രങ്ങൾ ഗ്രാമീണ നന്മയുടെ പ്രകാശം തൂകുന്നതായിരുന്നു.

 

ഇത്തവണ ലോക് ഡൗൺ ആയതിനാൽ ഒാൺ ലൈൻ വഴി ഒടുവിലിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി ടിക്ടോക് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. നടന്റെ സ്മരണ നിലനിർത്താൻ ഒടുവിൽ സ്മാരക സാംസ്കാരിക കേന്ദ്രം 2019ൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. കലകൾ, കലാകാരൻമാർ എന്നിവരെ പ്രോത്സാഹിപ്പിക്കുക, സാന്ത്വന പരിചരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷ്യങ്ങൾ. വിവിധ കലകളുടെ പരിശീലനം ഇവിടെ നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com