ADVERTISEMENT

മക്കളുടെ ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മധുബാല. ട്വിറ്ററിലൂടെയാണ് നടി തന്റെ പെൺമക്കളെ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. കിയ എന്നും അമേയ എന്നുമാണ് പേരുകൾ. 1999ലായിരുന്നു ബിസിനസുകാരൻ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം.

 

കപ്പ് കേക്ക് ബിസിനസ് നടത്തുകയാണ് മക്കൾ. ഇരുവരും ഉണ്ടാക്കിയ കപ്പ് കേക്കിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

 

കെ ബാലചന്ദർ സംവിധാനം ചെയ്ത അഴകനിലൂടെ സിനിമയിലെത്തിയ മധുബാല മണിരത്നത്തിന്റെ റൊമാന്റിക് ചിത്രം റോജയിലൂടെയാണ് ആരാധകരുടെ ഇഷ്ടതരമായത്. മലയാളത്തിൽ യോദ്ധ, ഒറ്റയാൾപട്ടാളം, എന്നോടിഷ്ടം കൂടാമോ,നീലഗിരി, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും വേഷമിട്ടിട്ടുള്ള മധുബാല ജയലളിതയുടെ ബയോപിക് ചിത്രമായ തലൈവിയിലാണ് ഒടുവിൽ അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com