ചെങ്കടലിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറന്നതോടെ സൗദിയുടെ ‘നിയോം’ ആഗോള ആഡംബര നഗരപദ്ധതി വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തബൂക്കിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന നാളെയുടെ മഹാനഗരമാണ് നിയോം. സൗദിയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യരേക്കാൾ റോബട്ടുകൾക്കു പ്രാധാന്യമുള്ള നഗരമായാണ് നിയോമിനെ ലോകം വിശേഷിപ്പിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന് കീഴിൽ വരുന്ന പ്രധാന പദ്ധതിയാണിത്. 2017ൽ ആണ് നിയോം പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും നിയോം പദ്ധതിയുടെ പിറകിലുണ്ട്. നിയോം ഒരു ‘കോഗ്‌നിറ്റീവ് സിറ്റി’ ആയിരിക്കുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. 50,000 കോടി രൂപയാണ് നിയോമിനായി സൗദി ചെലവഴിക്കുക. അദ്ഭുതത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും അവസാന വാക്കാകും നിയോം മഹാനഗരം. ലോകത്തിലെ എല്ലാ ആഡംബരനഗങ്ങളുടെയും സവിശേഷതകൾ ഉൾകൊള്ളുന്ന അഞ്ച് പ്രദേശങ്ങളാണ് നിയോമിൽ ഉൾപ്പെടുക. എന്തെല്ലാമാണ് ഈ അഞ്ചു മേഖലകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങൾ? എന്തൊക്കെയായിരിക്കും നിയോം സിറ്റിയുടെ പ്രത്യേകതകൾ? അവിടെ നമ്മെ കാത്ത് തൊഴിലവസരങ്ങളുമുണ്ടോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com