‘ബറോസ്’ ടാറ്റുവുമായി മോഹൻലാൽ
Mail This Article
×
സംവിധായകന്റെ വിരലുകൾക്കടുത്തു സ്വന്തം സിനിമയുടെ േപര് പച്ചകുത്തിയിരിക്കുന്നു. നടന്‍ മോഹൻലാലിന്റെ കൈത്തണ്ടയിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന സ്വന്തം സിനിമയുടെ പേര് പച്ചകുത്തിയിരിക്കുന്നത്.
ബറോസ് എന്ന് ഇംഗ്ളിഷിൽ പച്ചകുത്തുന്നതിനു ബറോസിന്റെ അതേ ടൈറ്റിൽ അക്ഷരങ്ങൾതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ബറോസിന്റെ സംവിധായകനും നായകനും മോഹൻലാലാണ്. ഇതു കഥാപാത്രത്തിന്റെ കൈപ്പത്തിയിലുള്ള പച്ചകുത്തലാണോ എന്നു വ്യക്തമല്ല.
3 മാസത്തോളം തെളിഞ്ഞു കിടക്കുന്ന താൽക്കാലിക പച്ചകുത്തലാണിത്. കൊറോണ മൂലം താൽക്കാലികമായി ബറോസിന്റെ ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. ബാക്കിയുള്ളതു സ്റ്റുഡിയോയിലെ ഷൂട്ടും കംപ്യൂട്ടർ ഗ്രാഫിക്സുമാണ്. ഡിസംബറിൽ സിനിമ തിയറ്ററിൽ റിലീസ് ചെയ്യുമെന്നു നിർമാതാവായ ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.