ADVERTISEMENT

ലണ്ടനിൽ വിദ്യാർഥിനിയായിരിക്കെ ദിലീപ്‌കുമാറിന്റെ ‘ആൻ’ എന്ന സിനിമ കണ്ടു  തുടങ്ങിയ ആരാധനയാണ് സൈറ ബാനുവിനെ ദിലീപിന്റെ ജീവിതസഖിയാക്കിയത്. പത്താംക്ലാസ് കഴിഞ്ഞ് അവരുടെ കുടുംബം മുംബൈയിലേക്കു മാറി. സൈറ 16 ാം വയസ്സിൽ ഹിന്ദി സിനിമയിലും അരങ്ങേറി.  സൈറാ ബാനു പുതിയ വീട്ടിലേക്കു താമസം മാറവെ വിരുന്നിന് ദിലീപ്‌കുമാറിനെയും ക്ഷണിച്ചു. സൈറയയെ കണ്ടപ്പോൾ അവൾ തന്നെ കാത്തിരിക്കുകയായിരുന്നെന്നു ദിലീപ്‌കുമാറിനു തോന്നി. ആലോചനയും. ഉറപ്പിക്കലും ചടങ്ങുമെല്ലാം 10 ദിവസത്തിനകം. 

saira-banu

 

വിവാഹത്തിനു ശേഷമാണ് ഇരുവരും ആദ്യമായി നായികാനായകൻമാരായി അഭിനയിച്ചത്. ഭീം സിങ്ങിന്റെ സംവിധാനത്തിൽ മദ്രാസിൽ ചിത്രീകരിച്ച ‘ഗോപി’ എന്ന ചിത്രത്തിൽ. വിവാഹശേഷം 3 വർഷമേ സൈറാ ബാനു അഭിനയിച്ചൂള്ളൂ. ഇടക്കാലത്ത് അസ്മ എന്നൊരു സ്ത്രീയെ ദിലീപ് കുമാർ വിവാഹം ചെയ്തത് സൈറയുമായി വേർപിരിയുന്നതിന്റെ വക്കിലെത്തിച്ചിരുന്നു.  എന്നാൽ, താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് ആത്മകഥയിൽ  പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com