ഇന്ത്യൻ സിനിമയിലെ രാജകുമാരനുമായി മോഹൻലാൽ അടുത്തത് തന്മാത്രയിലൂടെ
Mail This Article
ദിലീപ്കുമാറുമായി മോഹൻലാലിന്റെ സൗഹൃദത്തിനു മരുന്നിട്ടതു തന്മാത്ര എന്ന സിനിമയാണ്. സ്വകാര്യ ചാനലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജൂറിയുടെ അംഗമായിരിക്കെ ലാലിരിക്കെയാണു ദിലീപ്കുമാറിന് ആ ബഹുമതി സമ്മാനിക്കാൻ തീരുമാനിക്കുന്നത്. വേദിയിൽ മോഹൻലാൽതന്നെയാണു ബഹുമതി പ്രഖ്യാപിച്ചത്.
രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി ബഹുമതി സമ്മാനിച്ചു. പിന്നീടു നടന്ന വിരുന്നിലാണു തന്മാത്രയേക്കുറിച്ചു സംസാരിക്കുന്നത്. ലാൽതന്നെ പിന്നീട് ഡിവിഡി എത്തിച്ചു കൊടുത്തു.
ദിലീപ് കുമാറിനു അന്ന് അൽസ് ഹൈമേഴ്സ് തുടങ്ങിയ കാലമാണ്. ഭാര്യ സൈറാഭാനുവാണു ലാലിനോടു ഡിവിഡി വേണമെന്നു പറഞ്ഞത്. ഓർമങ്ങൾ മങ്ങിത്തുടങ്ങിയിരുന്നുവെങ്കിലും ലാലുമായി സംസാരിക്കാൻ ദിലീപ് കുമാർ സമയം കണ്ടെത്തി. മലയാള സിനിമയെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം മലയാളത്തിലെ പല വേഷങ്ങളും ഹിന്ദിയിൽ തനിക്കു ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു.