ADVERTISEMENT

പുനീത് രാജ്കുമാറിനെ അവസാനമായി ഒരുനോക്കു കാണുവാൻ താരങ്ങളുടെയും ആരാധകരുടെയും ഒഴുക്കാണ് കണ്ഠീരവ സ്റ്റേഡിയത്തിൽ. പലർക്കും കണ്ണീരടക്കാനാകുന്നില്ല. ചലചിത്ര ഇതിഹാസം രാജ് കുമാറിന്റെ ഇളയമകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹതാരങ്ങളും ആരാധകരും വിതുമ്പുകയാണ്.

 

ജൂനിയർ എൻടിആർ, ബാലകൃഷ്ണ, റാണ ദഗുബാട്ടി, ശരത്കുമാർ, യഷ് തുടങ്ങി സിനിമാ–രാഷ്ട്രീയ രംഗത്തെ പ്രമുഖർ സ്ഥലത്തുണ്ട്.

 

പുനീതിന്‍റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്നൊരാരാധകൻ ആത്മഹത്യ ചെയ്തു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ പുനീതിന്‍റെ ഫോട്ടോ പൂക്കൾ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു രാഹുൽ.

 

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതൽ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു.

 

ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. 

 

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാർഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ 'ശക്തിദാ'മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com