‘ദൈവത്തിനു പ്രിയപ്പെട്ടവർ’; പുനീതിന്റെ വിയോഗത്തിൽ മേഘ്ന രാജ്
Mail This Article
പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി മേഘ്ന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. “ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,”–ചിത്രത്തിന് അടിക്കുറിപ്പായി നടി കുറിച്ചു.
നാൽപ്പത്തിയാറാം വയസ്സിലാണ് പുനീതിന്റെ മരണം. പുനീത് രാജ്കുമാറിന്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സർജയുടേതും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം.
ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. ‘യുവരത്ന’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്.