ADVERTISEMENT

നടൻ ജോജു ജോർജിനെ ‘തെരുവ് ഗുണ്ടയെന്ന്’ വിളിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സംവിധായകൻ എം. പത്മകുമാർ. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുതെന്നാണ് രൂക്ഷമായ ഭാഷയിൽ പത്മകുമാർ പറഞ്ഞത്.

‘ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാൻ ശ്രീ സുധാകരൻ ജി ഒരു പത്രസമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ട എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു. കുമ്പളത്തു ശങ്കുപ്പിള്ളയും ആർ. ശങ്കറും സി.കെ. ഗോവിന്ദൻ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെയൊക്കെയോ വിവരദോഷം കൊണ്ട് താങ്കൾ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും.’–എം. പത്മകുമാർ പറഞ്ഞു.‌

മദ്യപിച്ചാണ് ജോജു ബഹളമുണ്ടാക്കിയതെന്ന കോൺഗ്രസ് വാദം പരിശോധനാ ഫലം വന്നതോടെ അടിസ്ഥാനരഹിതമായ ആരോപണമായി മാറി. ബി. ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ ജോജുവിന് ശക്തമായി പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. ജോജുവിനെതിരെ കേസ് ഫയൽ ചെയ്യാഞ്ഞ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com