ADVERTISEMENT

ജനലക്ഷങ്ങൾ ആരാധിച്ചിരുന്ന പുനീത് രാജ്കുമാറിന്റെ കണ്ണുകൾ 4 പേർക്കു കാഴ്ചയേകും. പുനീതിന്റെ 2 കോർണിയയിലെയും വിവിധ പാളികൾ കാഴ്ചതകരാർ സംഭവിച്ച 4 രോഗികളിൽ വച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോർണിയയിലെയും പാളികൾ 2 ആയി വേർതിരിച്ചെടുക്കുകയായിരുന്നു.

കണ്ണുകൾ സ്വീകരിക്കാൻ അനുയോജ്യരായ രോഗികളെ കണ്ടെത്തൽ വെല്ലുവിളിയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഡോ.രാജ്കുമാർ നേത്രബാങ്കുകൾ മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്. 1994ൽ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഇതിഹാസ താരം ഡോ.രാജ്കുമാർ, കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയിരുന്നു.

കർണാടകയുടെ ഉള്ളുലച്ചാണ് സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്. സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാൽ ആ സഹായങ്ങൾ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്നടൻ വിശാൽ. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.

‘പുനീത് നല്ലൊരു നടനും അതിലും നല്ലൊരു സുഹൃത്തുമാണ്. ഇത്രമാത്രം ലാളിത്യമുള്ള മറ്റൊരു സൂപ്പർ സ്റ്റാറിനെയും ‍ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ഒരുപാട് സാമൂഹിക സേവനങ്ങളും നടത്തിയിരുന്നു. അദ്ദേഹം സൗജന്യമായി പഠിപ്പിച്ച് പോന്നിരുന്ന 1800 കുട്ടികളെ ഞാൻ ഏറ്റെടുക്കുന്നു. അവർക്ക് തുടർന്നും സൗജന്യമായി വിദ്യഭ്യാസം ലഭിക്കും.’ വിശാൽ വ്യക്തമാക്കി.

സൂപ്പർ സ്റ്റാർ എന്ന പദവിക്കും സിനിമയ്ക്ക് അപ്പുറം എളിമ കൊണ്ടും നൻമ കൊണ്ടും അദ്ദേഹം ആരാധകരെയും നാട്ടുകാരെയും പുനീത് അത്രമാത്രം ചേർത്തുപിടിച്ചിരുന്നു. സാമൂഹികസേവനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തന്റെ വരുമാനത്തിന്റെ വലിയ ഒരു വിഹിതം അദ്ദേഹം മാറ്റിവച്ചു. കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ വർഷം 50 ലക്ഷം രൂപയാണ് കർണാട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം നൽകിയത്. ഒപ്പം തന്റെ ആരാധകരോട് സഹായിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

കർണാടകയും മറ്റ് അയൽ സംസ്ഥാനങ്ങളും പ്രളയത്തിൽ മുങ്ങിയ നാളുകളിലും സഹായവുമായി പുനീത് എത്തിയിരുന്നു. അവയവദാനത്തെ കുറിച്ചും അദ്ദേഹം നിരന്തരം ഓർമിപ്പിച്ചിരുന്നു. താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയും ചെയ്ത പോലെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

ഇതിനൊപ്പം 45 കന്നഡ മീഡിയം സ്കൂളുകളിലേക്ക് നിരന്തരം അദ്ദേഹത്തിന്റെ സഹായമെത്തിയിരുന്നു. 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാലകൾ എന്നിങ്ങനെ തന്റെ വരുമാനത്തിൽ നിന്നും വലിയ ഒരു വിഹിതം മാറ്റി വച്ച് അദ്ദേഹം ചേർത്തുപിടിച്ച ജീവതങ്ങൾ ഏറെയാണ്. 1800 പെൺകുട്ടികൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിറയുന്ന പോസ്റ്റുകളിലും കുറിപ്പിലും താരത്തെക്കാൾ മുകളിൽ അദ്ദേഹത്തിന്റെ മനുഷ്വത്വം എടുത്തുപറയുന്നു ആരാധകരും സഹപ്രവർത്തകരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com