ADVERTISEMENT

‘കുറുപ്പ്’ സിനിമയുടെ പിന്നണിയിലെ കഥകളും വിശേഷങ്ങളും പങ്കുവച്ച് അണിയറ പ്രവർത്തകർ. പതിറ്റാണ്ടുകൾ മുൻപ് നടന്ന സംഭവകഥ ചിത്രീകരിക്കാൻ വേണ്ടി വന്ന പ്രതിസന്ധികൾ എന്തൊക്കെയെന്ന് വിഡിയോയിലൂടെ വിശദീകരിക്കുന്നു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുഷിൻ ശ്യാം, പ്രൊഡക്‌ഷന്‍ ഡിസൈനർ ബംഗ്ലാൻ, ഛായാഗ്രാഹകൻ നിമിഷ് രവി, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീൺ വർമ, സണ്ണി വെയ്ൻ, ശോഭിത ധുലിപാല തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

 

‘35 വർഷമായി എന്റെ മനസിൽ കിടക്കുന്ന ദുരൂഹതയായിരുന്നു ‘കുറുപ്പി’ന്റെ കഥ. അതെല്ലാ മലയാളികളുടെ ഉള്ളിലും ഉണ്ടാകും. സിനിമ ചെയ്യാൻ തുടങ്ങുന്ന സമയത്തും ഈ വിഷയം തന്നെയാണ് മനസിൽ വന്നത്. അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. അപ്പോഴാണ് മനസിലായത് ചാക്കോയുടെ വിഷയമൊക്കെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന്.’–ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.

 

കുറുപ്പിന്റെ കഥാപാത്രം എയർഫോഴ്സിൽ ചേർന്ന ശേഷമുള്ള സീനുകൾ ചിത്രീകരിക്കാൻ മൈസൂരുവിൽ കണ്ടെത്തിയ പഴയ എയർ ക്യാംപിൽ വരുത്തിയ മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. കലാസംവിധായകൻ ബംഗ്ലാൻ െകാണ്ടുവന്ന മാറ്റങ്ങൾ സിനിമയുടെ ജീവനായി മാറി. കുതിരച്ചാണകവും ആനപിണ്ടവുമൊക്കെയായി കാടുപിടിച്ച് കിടന്ന സ്ഥലത്താണ് എയർ ഫോഴ്സ് ക്യാംപ് സെറ്റിട്ട് ചെയ്തത്. 

 

എഴുപതുകളിലെ മുംബൈയായി ചിത്രീകരിച്ചത് ഗുജറാത്തിലെ പല സ്ഥലങ്ങളാണ്. ദുബായിയിലെ പോർട്ട് ആയത് മംഗലാപുരവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com