ADVERTISEMENT

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ ട്രെയിലർ റിലീസ് ചെയ്തു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലർ ടീസർ തന്നെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

 

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.  ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.

 

‘കപ്പേള’യ്ക്കു ശേഷം അന്ന ബെന്നും റോഷനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com